മണ്ണംകുഴി ബസ് അപകടം: ഗുരുതരമായി പരിക്കേറ്റ ഇസ്മയിൽ ദേർളക്കട്ട ആശുപത്രിയിൽ

ഉപ്പള: ഇന്നലെ സന്ധ്യയ്ക്ക് ബസ് ലോറിക്ക് പിന്നിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മണ്ണംകുഴിയിലെ ഇസ്മയിലിനെ ദേർ ളക്കട്ട ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്കും കണ്ണിനുമാണ് പരിക്ക്. അബോധാവസ്ഥയിലായിരുന്നു. അപകടനിലെ തരണം ചെയ്തിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ സൂചിപ്പിച്ചു. അപകടത്തിൽ പരിക്കേറ്റ മറ്റുള്ളവരെ മംഗൽപാടി ഗവൺമെന്റ് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചിരുന്നു. ഇവരെ പ്രാഥമിക ശുശ്രൂഷക്കും നിരീക്ഷണത്തിനും ശേഷം വിട്ടയച്ചു. അപകടം അല്പസമയത്തേക്കെങ്കിലും നാട്ടിൽ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. അപകടത്തിൽപ്പെടുന്ന വാഹനങ്ങൾ റോഡിൽ സ്ഥിരമായി നിർത്തിയിടുന്നതിനെതിരെ നാട്ടിൽ പ്രതിഷേധം ഉയരുന്നുണ്ട്. രണ്ടു ദിവസം മുമ്പ് തകരാറിനെ തുടർന്ന് റോഡിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ചാണ് ബസ് അപകടം ഉണ്ടായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page