കാഞ്ഞങ്ങാട്: ഐഷാൽ മെഡിസിറ്റിയിൽ എം.എല്‍.എ നജീബ് കാന്തപുരം സന്ദർശിച്ചു. സന്ദർശനത്തിനിടെ ആശുപത്രി സ്റ്റാഫുമായി അദ്ദേഹം സൗഹൃദ സംഭാഷണം നടത്തി. അവരുടെ സേവന മനോഭാവം വിലമതിക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്തു. സമീപകാലത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വ്യാജ വാർത്തകൾ ജീവനക്കാരെ ബാധിക്കാതിരിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധപ്പെടുത്തുകയും, ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. ഐഷാൽ മെഡിസിറ്റി മാനേജിങ് ഡയറക്ടർ ഡോ.മൊയ്തീൻ കുഞ്ഞിയും മാനേജ്മെന്റ് ടീമും സ്റ്റാഫും അദ്ദേഹത്തിന്റെ സന്ദർശനത്തെ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുകയും പ്രോത്സാഹത്തിന് നന്ദി അറിയിക്കുകയും ചെയ്തു.







