കാസർകോട്: മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് ഓഫീസിന് പിറകുവശത്തെ റെയിൽവേ പാളത്തിൽ അജ്ഞാതനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. 30 വയസ് പ്രായം വരുന്ന യുവാവിന്റെതാണ് മൃതദേഹം. വെള്ളിയാഴ്ച രാവിലെ മലബാർ എക്സ്പ്രസ് ട്രെയിൻ തട്ടിയാണ് മരിച്ചതെന്ന് സംശയിക്കുന്നു. വിവരത്തെ തുടർന്ന് റെയിൽവേ പൊലീസും ടൗൺ പൊലീസും സ്ഥലത്തെത്തി. നടപടികൾക്ക് ശേഷം മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ആളെ തിരിച്ചറിഞ്ഞശേഷം പോസ്റ്റ്മോർട്ടം നടക്കുമെന്ന് പൊലീസ് അറിയിച്ചു.







