തിരുവനന്തപുരം: സംസ്ഥാനത്തെ അംഗന്‍വാടി ജീവനക്കാര്‍ക്കും ഐസിഡിഎസ് ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാര്‍ സ്മാര്‍ട്ട് ഫോണ്‍ നല്കുന്നു. 41.65 കോടി രൂപ ചെലവില്‍ 35,291 ഫോണുകളാണ് നല്‍കുക. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ അനുമതി നല്കി.
അംഗണ്‍വാടികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനാണ് ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥന്മാര്ക്കും സ്മാര്‍ട്ട് ഫോണ്‍ അനുവദിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.ഫോൺ നല്‍കുന്നതോടെ അംഗന്‍വാടികളുടെ പ്രവര്‍ത്തനവും അനുബന്ധ പദ്ധതികളും ഓണ്‍ലൈനില്‍ കേന്ദ്രീകരിച്ചായിരിക്കും നടപ്പിലാക്കുക.








