പയ്യന്നൂര്‍: സ്വര്‍ണ്ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി സ്വര്‍ണ്ണ മോതിരവുമായി മുങ്ങിയ രണ്ടു സ്ത്രീകളെ കണ്ടെത്താനായി ശ്രീകണ്ഠാപുരം പൊലീസ് അന്വേഷണം തുടങ്ങി. ശ്രീകണ്ഠാപുരം ടൗണിലെ ശ്രീകണ്ഠ ജ്വല്ലറിയില്‍ ഇന്നലെ (ബുധന്‍) ഉച്ചക്കെത്തിയ രണ്ട് സ്ത്രീകളെയാണ് തെരയുന്നത്. ഒരാള്‍ റോസ് നിറത്തിലുള്ള ചുരിദാറും രണ്ടാമത്തെ സ്ത്രീ പച്ചനിറത്തിലുള്ള സാരിയുമാണ് ധരിച്ചിരുന്നത്. ആഭരണങ്ങള്‍ നോക്കുന്നതിനിടയില്‍ ഒരു മോതിരം സമര്‍ത്ഥമായി കൈക്കലാക്കുകയായിരുന്നു. ഇരുവരും പോയതിന് ശേഷമാണ് മോതിരം നഷ്ടപ്പെട്ട കാര്യം ജ്വല്ലറി ജീവനക്കാര്‍ അറിഞ്ഞത്. ചുരിദാര്‍ ധരിച്ച സ്ത്രീ സ്കൂട്ടറില്‍ നിടിയേങ്ങ ഭാഗത്തേക്കും സാരി ധരിച്ച സ്ത്രീ ശ്രീകണ്ഠാപുരത്ത് നിന്ന് ബസില്‍ കയറിപ്പോയതായും സംശയിക്കുന്നു. സ്ത്രീകളുടെ ദൃശ്യങ്ങൾ സിസി ടി വി ക്യാമറയിൽ പതിഞ്ഞിരുന്നു.ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്ന് ശ്രീകണ്ഠാപുരം എസ്ഐ കെ. ഷറഫുദ്ദീന് അറിയിച്ചു
പൊലീസ് പുറത്തുവിട്ട ചിത്രം







