പാണത്തൂർ പാറക്കടവിലെ ജീപ്പ് അപകടം; പരിക്കേറ്റ വീട്ടമ്മ മരിച്ചു

കാസർകോട്: ജീപ്പപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പാണത്തൂർ പാറക്കടവിലെ പരേതനായ നാരായണൻ നായരുടെ ഭാര്യ ലളിത (72) ആണ് മരിച്ചത്. ഈ മാസം 11-ന് പാണത്തൂർ–പാറക്കടവ് റോഡിൽ പുല്ലടുക്കത്ത് വെച്ചാണ് അപകടം നടന്നത്. ലളിത സഞ്ചരിച്ച ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ ലളിതയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
അപകടത്തെ തുടർന്ന് മംഗളൂരുവിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ലളിത മരണപ്പെട്ടത്.
മക്കൾ: സതീഷ് കുമാർ, സന്ധ്യ. മരുമക്കൾ: മോഹനൻ എൻ, സ്മിത സതീഷ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിനുകള്‍ക്ക് നേരെ കല്ലേറ്, ട്രാക്കില്‍ കല്ലുകള്‍ സ്ഥാപിക്കല്‍; ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ റെയില്‍വേ അധികൃതരെ അറിയിക്കണമെന്നു ആര്‍പിഎഫ്, ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു
Scroll to top

You cannot copy content of this page