ഡോക്ടറിൽ നിന്ന് പണം തട്ടിയെടുത്ത കേസ്: സ്വകാര്യ ആശുപത്രി അധികൃതരുടെ പരാതിയിൽ തിരുവനന്തപുരം ഡിസിസി അംഗം അറസ്റ്റിൽ

തിരുവനന്തപുരം: സ്വകാര്യ ആശുപത്രി അധികൃതരെ ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ ഡിസിസി അംഗം സുഹൈൽ ഷാജഹാൻ അറസ്റ്റിൽ. ആനയറ സബൈൻ ഹോസ്പിറ്റൽ ചെയർമാൻ ഡോ.സബൈൻ ശിവദാസിന്റെ പരാതിയിൽ പേട്ട പൊലീസാണ് സുഹൈലിനെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ സുഹൈൽ അടക്കം 5 പേർക്കെതിരെയാണ് കേസ്.
ആശുപത്രിക്കെതിരെ സുഹൈൽ ഓൺലൈൻ മാധ്യമത്തിൽ വ്യാജ വാർത്ത നൽകിയിരുന്നു. അതു പിൻവലിക്കാനായി 10 ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി പണം കൈപ്പറ്റിയെന്നാണു കേസ്.
സ്വകാര്യ ആശുപത്രിയുടെ ശോച്യാവസ്ഥയെ കുറിച്ച് അവിടത്തെ ജീവനക്കാരൻ തന്നെ പകർത്തിയ വീഡിയോ തന്റെ കൈവശമുണ്ടെന്നും 10 ലക്ഷം രൂപ തന്നില്ലെങ്കിൽ ഇത് സോഷ്യൽ മീഡിയ വഴി പുറത്തുവിടുമെന്നും സുഹൈൽ‌ ഭീഷണിപ്പെടുത്തിയതായാണ് പരാതി. തുടർന്ന് ഡോക്ടർ പേട്ട പൊലീസിനെ സമീപിക്കുകയായിരുന്നു. പൊലീസിന്റെ നിർദേശ പ്രകാരം പണം വാങ്ങാനായി സുഹൈലിനെ വിളിച്ചുവരുത്തുകയും ഇത് വാങ്ങി പുറത്തിറങ്ങവെ സുഹൈലിനെ പേട്ട പൊലീസ് കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു
2022 ജൂണിൽ നടന്ന എകെജി സെന്റർ ആക്രമണക്കേസിലെ പ്രതി കൂടിയാണു കഠിനംകുളം സ്വദേശിയായ സുഹൈൽ. എന്നാൽ അച്ചടക്ക നടപടികളുടെ ഭാഗമായി സുഹൈലിനെ നേരത്തേ പുറത്താക്കിയതാണെന്നും നിലവിൽ പാർട്ടിയുടെ ഭാഗമല്ലെന്നും കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിനുകള്‍ക്ക് നേരെ കല്ലേറ്, ട്രാക്കില്‍ കല്ലുകള്‍ സ്ഥാപിക്കല്‍; ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ റെയില്‍വേ അധികൃതരെ അറിയിക്കണമെന്നു ആര്‍പിഎഫ്, ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു
Scroll to top

You cannot copy content of this page