പൂജയ്ക്കായി മാറ്റിവെച്ച പ്രസാദം കഴിച്ചതിന് മാതാവിന്റെ ക്രൂരമർദ്ദനം; നാല് വയസുകാരിക്ക് ദാരുണാന്ത്യം, ആന്തരികാവയവങ്ങൾ തകർന്ന നിലയിൽ

പട്ന: പൂജയ്ക്കായി മാറ്റിവെച്ച പ്രസാദം കഴിച്ചതിന്റെ പേരിൽ മാതാവ് മർദിച്ച നാല് വയസുകാരിക്ക് ദാരുണാന്ത്യം. ബിഹാറിലെ സമസ്തിപുരിലാണ് അതിദാരുണ സംഭവം. സുഹാനിയെന്ന കുട്ടിയാണ് മരണപ്പെട്ടത്. സംഭവത്തിൽ മാതാവ് റീനാകുമാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഛാത് പൂജയ്ക്കായി റീനാകുമാരി തയ്യാറാക്കിവെച്ച പ്രസാദം കുട്ടി തൊട്ടുനോക്കുകയും അതിൽ നിന്ന് കുറച്ച് കഴിക്കുകയും ചെയ്തിരുന്നു. ഇത് കണ്ട മാതാവ് പ്രസാദം അശുദ്ധമാക്കിയെന്ന് പറഞ്ഞ് കുട്ടിയെ ക്രൂരമായി മർദിക്കുകയായിരുന്നു. മകളേക്കാൾ വലുതായി പൂജയ്ക്ക് ഇനി എന്ത് സമർപ്പിക്കുമെന്നായിരുന്നു യുവതിയുടെ വേവലാതി. അടികൊണ്ട് അവശയായ നിലത്ത് വീണ മകളെ ഇവർ തന്നെ ആശുപത്രിയിലെത്തിച്ചു. കുട്ടിയുടെ ആന്തരികാവയവങ്ങൾക്ക് ഗുരുതര പരിക്കേറ്റിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു. തുടർന്ന് ചികിത്സയിലിരിക്കെ കുട്ടി മരണപ്പെടുകയായിരുന്നു. കുട്ടിയെ യുവതി മർദ്ദിച്ച വിവരം നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. വീട്ടിൽ നടത്തിയ പരിശോധനയ്ക്ക് പിന്നാലെ മാതാവിനെ കസ്റ്റഡിയിലെടുത്തു. സുഹാനിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം വിട്ടുനൽകി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page