കാസര്‍കോട്: കല്യോട്ട് ഗവ. ഹയര്‍സെക്കണ്ടറി സ്കൂളിനു എംപി ഫണ്ടിൽ നിന്നു അനുവദിച്ച 23 ലക്ഷം രൂപ ഉപയോഗിച്ചു വാങ്ങിയ ബസ് രാജ്മോഹന്‍ ഉണ്ണിത്താന് എംപി ഫ്ളാഗ് ഓഫ് ചെയ്തു. സ്കൂളില്‍ നടന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം എംപി ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.കെ സോയ ആധ്യക്ഷം വഹിച്ചു. ചിത്ര എംകെ സ്വാഗതം പറഞ്ഞു. പുല്ലൂര്‍-പെരിയ പഞ്ചായത്ത് പ്രസിഡണ്ട് ഡോ. സി.കെ സബിത, വൈസ് പ്രസിഡണ്ട് എം.കെ ബാബുരാജ് പഞ്ചായത്തംഗങ്ങളായ രതീഷ് രാഘവന്, മിനി, ദീപ, ഡി.ഇ.ഒ രാഹുല്‍രാജ്, പി.ടി.എ പ്രസിഡണ്ട് സിജോ കൂട്ടാനിക്കല്‍, മദര്‍ പിടിഎ പ്രസിഡണ്ട് സജിത കാളിദാസന്, സീനിയര്‍ അസിസ്റ്റന്റ് കെ.വി രവീന്ദ്രന്, സ്റ്റാഫ് സെക്രട്ടറി കെ. ശുഭശ്രീ , വിവി സുബ്രഹ്മണ്യൻ സംസാരിച്ചു.







