ട്രെയിനിൽനിന്ന് കാൽവഴുതി വീണ് പ്രമുഖ സ്റ്റിൽ ഫോട്ടോ​ഗ്രാഫർ കൊല്ലം മോഹൻ അന്തരിച്ചു; അപകടം കുടുംബത്തോടൊപ്പം മാർത്താണ്ഡത്തേക്ക് പോകുന്നതിനിടെ, നിരവധി സിനിമകളുടെ സ്റ്റിൽ ഫോട്ടോഗ്രാഫറായിരുന്നു

കൊല്ലം: പ്രശസ്ത സ്റ്റിൽ ഫോട്ടോഗ്രാഫർ കൊല്ലം മോഹൻ എന്ന നാനാ മോഹനേട്ടൻ(73) ട്രെയിനിൽ നിന്ന് വീണ് മരിച്ചു. തമിഴ്നാട്ടിലെ കുഴിത്തുറ വെസ്റ്റ് റെയിൽവേ സ്റ്റേഷന് സമീപമായിരുന്നു അപകടം. കുടുംബത്തോടൊപ്പം മാർത്താണ്ഡത്തേക്ക് പോകുന്നതിനിടെയാണ് അപകടം. ബന്ധുക്കൾക്കൊപ്പം യാത്ര ചെയ്തിരുന്ന മോഹനെ മാർത്താണ്ഡത്ത് എത്തിയപ്പോൾ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം നാഗർകോവിൽ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്
ഫോട്ടോഗ്രാഫിയോടുള്ള അടങ്ങാത്ത ആവേശമാണ് കൊല്ലത്ത് എത്തിച്ചത്.
കേരളശബ്ദം ഗ്രൂപ്പ് പ്രസിദ്ധീകരണങ്ങളുടെ ഫോട്ടോഗ്രാഫറായിട്ടായിരുന്നു ഔദ്യോഗിക ജീവിതം. നാന, മഹിളാരത്‌നം, കേരള ശബ്ദം, കുങ്കുമം , ജ്യോതിഷരത്‌നം തുടങ്ങിയ പ്രസിദ്ധീകരണങ്ങൾക്കു വേണ്ടി അനവധി ചിത്രങ്ങൾ എടുത്തു. അടൂർഗോപാലകൃഷ്ണൻ്റെ മുഖാമുഖം, മതിലുകൾ, അനന്തരം എന്നീ ചിത്രങ്ങളുടെ സ്റ്റിൽ ഫോട്ടോഗ്രാഫറായിരുന്നു.
മോഹൻലാലിനെ കുറിച്ചുള്ള ഓർമകൾ ‘സൂംലെൻസിലൂടെ മോഹൻലാൽ’ എന്ന പേരിൽ രചിച്ച ഒരു സചിത്ര ഗ്രന്ഥം 2018 ൽ ഡോൺ ബുക്സ് പ്രസിദ്ധീകരിച്ചു. സൂത്രധാരൻ എന്ന സിനിമയിൽ ചെറിയ വേഷത്തിലും ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു. മാക്ടയിലെ അജീവനാന്ത അംഗമാണ്. ശങ്കരനാരായണപിള്ളയുടെയും . ലക്ഷ്മികുട്ടിയമ്മയുടെയും മകനാണ്.
ഭാര്യ : രുഗ്മിണി ദേവി, മക്കൾ : രഞ്ജിനി, രഞ്ജിത്ത്, മരുമകൻ ആദർശ് . കൊല്ലം കാവനാട് കുരിപ്പുഴ ഈസ്റ്റ്, മണലിൽ, ലക്ഷ്മി ഭവനിലായിരുന്നു കുടുംബ സമേതം താമസം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ബലാത്സംഗം, പോക്സോ, വിസ തട്ടിപ്പ് ഉൾപ്പെടെ പത്തിലധികം കേസുകളിൽ പിടികിട്ടാപ്പുള്ളി; ഒളിവിൽ കഴിയവേ ഉപയോഗിച്ചത് 26 ഓളം മൊബൈൽ നമ്പറുകൾ; കാടങ്കോട് സ്വദേശി മുത്തലീബ് മൈസൂരുവിൽ പിടിയിൽ
Scroll to top

You cannot copy content of this page