സ്ഥലം മാറിപ്പോകുന്ന കാഞ്ഞങ്ങാട് അസി. സബ് ഇന്‍സ്‌പെക്ടര്‍ പ്രദീപ് കൊതോളിയെ ഐ.എന്‍.എല്‍ കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി ഹാര്‍ദ്ദമായി യാത്രയയച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ജനമൈത്രി പോലീസില്‍ നിന്ന് റെയില്‍വേ പൊലീസിലേക്ക് സ്ഥലം മാറിപ്പോകുന്ന എ.എസ്.ഐ പ്രദീപ് കൊതോളിയെ ഐ.എന്‍.എല്‍ കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി ഹാര്‍ദ്ദമായി യാത്രയയച്ചു.

ജനമൈത്രിപോലീസിനു ജനമനസ്സുകളില്‍ സ്ഥാനം ഉറപ്പിച്ചഎ.എസ്.ഐ പ്രദീപ് കൊതോളി, ജനമൈത്രി പോലീസ് എന്താണെന്ന് തന്റെ പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തിയ മികച്ച പോലീസുദ്യോഗസ്ഥനാണെന്നു ഐ എന്‍ എല്‍ അഭിനന്ദിച്ചു.

ജോലി ചെയ്ത പോലീസ് സ്റ്റേഷനുകളിലെല്ലാം ഏറ്റെടുത്ത പദ്ധതികളില്‍ ആത്മാര്‍ത്ഥതയും സേവനമനോഭാവവും വ്യക്തിമുദ്രയും പതിപ്പിച്ച അദ്ദേഹം, ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിലും സാമൂഹിക സേവന രംഗത്തും ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കി.

ട്രോമാ കെയറുമായി സഹകരിച്ച് പോലീസ് സ്റ്റേഷനുകളില്‍ ജനമൈത്രി ട്രോമാകെയര്‍ വളണ്ടിയര്‍ ഗ്രൂപ്പുകള്‍ രൂപീകരിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു. അടിയന്തര സാഹചര്യങ്ങളില്‍ ജനങ്ങള്‍ക്ക് സഹായഹസ്തവുമായി ഓടിയെത്തുന്ന ഈ വളണ്ടിയര്‍ സംഘം സമൂഹത്തിന് വലിയ ആശ്വാസമാണ്.

ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളിലെ തൂഫാന്‍ പദ്ധതിക്ക് ശക്തി പകരുന്ന ബോധവല്‍ക്കരണ ക്ലാസുകള്‍, ജനമൈത്രി പ്രവര്‍ത്തനങ്ങള്‍, സ്റ്റേഷന്‍ പി.ആര്‍.ഒ എന്നീ നിലകളില്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ നല്‍കിയ പിന്തുണ തുടങ്ങി നിരവധി സേവനങ്ങള്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തന മികവിന്റെ തെളിവുകളാണെന്നു ഐ യെന്‍ എല്‍ ചൂണ്ടിക്കാട്ടി.

നന്മമരം കാഞ്ഞങ്ങാടും,കാഞ്ഞങ്ങാടു ജനമൈത്രി ട്രോമാകെയര്‍ വളണ്ടിയര്‍ ഗ്രൂപ്പും സംഘടിപ്പിച്ച യാത്രയയപ്പ് മുന്‍സിപ്പല്‍ ചെയര്‍മാന്‍ വി.വി. രമേശന്‍ ഉദ്ഘാടനം ചെയ്തു.

ഐ.എന്‍.എല്‍ കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ സ്‌നേഹാദരവ് നാഷണല്‍ വുമണ്‍സ് ലീഗ് ജില്ലാ സെക്രട്ടറി എല്‍. സുലൈഖ കൈമാറി.

മണ്ഡലം സെക്രട്ടറി കെ.സി. മുഹമ്മദ് കുഞ്ഞി, മുന്‍സിപ്പല്‍ സെക്രട്ടറി സി.കെ. നാസര്‍, അജാനൂര്‍ പഞ്ചായത്ത് സെക്രട്ടറി ഷബീര്‍ ഹസന്‍, അബ്ദുറഹ്‌മാന്‍ കൊളവയല്‍, സത്താര്‍ കാഞ്ഞിരായില്‍, യു.വി. ഹുസൈന്‍, സി.പി. ഇബ്രാഹിം, ബഷീര്‍ കൊത്തിക്കാല്‍, ഹമീദ് മുക്കൂട് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page