സ്കൂളുകളിലെ ക്രിസ്മസ് പരീക്ഷ ഡിസംബർ 8 മുതൽ 17 വരെ; 18ന് ക്രിസ്മസ് ആഘോഷം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ക്രിസ്മസ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി തലങ്ങളിലെ പരീക്ഷകൾ ഡിസംബർ 8 മുതൽ 17 വരെ നടക്കും. എൽ പി ക്ലാസുകൾക്ക് 11 മുതൽ 17 വരെയാണ് പരീക്ഷ. 18 മുതൽ 27 വരെയാണ് ക്രിസ്മസ് അവധി. 18ന് സ്കൂളുകളിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിക്കാനും വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി. അവധി കഴിഞ്ഞ് ഡിസംബർ 28ന് സ്കൂളുകൾ തുറക്കും. ഇതോടെ വിദ്യാർഥികൾക്ക് ക്രിസ്മസ് ആഘോഷത്തിനും അവധിക്കുമായി പത്ത് ദിവസത്തെ ഇടവേള ലഭിക്കും. ചൊവ്വാഴ്ച ചേർന്ന ക്വാളിറ്റി ഇംപ്രൂവ്മെന്റ് സമിതി യോഗത്തിലാണ് തീരുമാനം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page