കൊച്ചി: മുസ്ലീംയൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിനു സമാപനം കുറിച്ചു കൊണ്ടു നടന്ന റാലിക്കിടയില്‍ കൊച്ചിയില്‍ ഉണ്ടായ ഗതാഗത കുരുക്കുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തു. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് എം എല്‍ എ തുടങ്ങി 2000 പേര്‍ക്കെതിരെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്. ബോള്‍ഗാട്ടി ഗോശ്രീ ജംഗ്ഷനില്‍ നിന്നു മറൈന്‍ ഡ്രൈവിലേയ്ക്ക് നടത്തിയ റാലിയിലാണ് ഗതാഗത കുരുക്കിനിടയാക്കിയത്. റാലി കാരണം പ്രധാന റോഡുകളില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ഇതോടെ നൂറുകണക്കിനു വാഹനങ്ങളും യാത്രക്കാരും വഴിയില്‍ കുടുങ്ങുകയായിരുന്നു. റാലിക്ക് അനുമതി നല്‍കിയിരുന്നുവെങ്കിലും ഗതാഗതകുരുക്ക് ഒഴിവാക്കാന്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ സംഘാടകര്‍ പാലിച്ചില്ലെന്നു പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.







