കരയിലിരുന്ന് ഫോൺ ചെയ്യുന്നതിനിടെ തോട്ടിൽ വീണ് യുവാവ് മരിച്ചു

കണ്ണൂര്‍: മയ്യിലിന് സമീപം മുണ്ടേരി മാണിയൂര്‍ തോട്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കുവച്ചിക്കുന്ന് സ്വദേശി സര്‍ഗത്തില്‍ കെ. ഷമല്‍ (27) ആണ് മരിച്ചത്. തോടിന്റെ കരയിലിരുന്ന് ഫോൺ ചെയ്യുന്നതിനിടെ അബദ്ധത്തിൽ വീണതാണെന്ന് സംശയിക്കുന്നു. വീടിന് സമീപത്തെ മുണ്ടേരി മാണിയൂർ എടവച്ചാൽ തോട്ടിൽ വ്യാഴാഴ്ച വൈകുന്നേരം ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മയ്യിൽ പൊലീസും ചക്കരക്കൽ പൊലീസും സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം ഇന്ന് നടക്കും. നാഷണൽ റേഡിയോ ഇലക്ട്രോണിക്സ് സ്ഥാപനത്തിലെ മുൻജീവനക്കാരനായിരുന്നു. കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ വിനോദ് കുമാറിന്റെയും ശ്രീജയുടെയും മകനാണ്. ശ്വേതയാണ് സഹോദരി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പിജി വിദ്യാര്‍ഥിനികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റില്‍ ഇടിച്ചു; മൂന്നു വിദ്യാര്‍ഥിനികള്‍ക്ക് പരിക്ക്, വന്‍ ദുരന്തം ഒഴിവായി, അപകടം ബംബ്രാണ ജങ്ഷനില്‍
Scroll to top

You cannot copy content of this page