അപ്പാർട്ട്മെന്റിൽ യുവ ഡോക്ടറെ വിളിച്ചുവരുത്തി ക്രൂരമായി മർദിച്ചു, ഫോണുകൾ തട്ടിയെടുത്തു; നടി അതുല്യ ചന്ദ്രയടക്കം 3പേർ അറസ്റ്റിൽ

കൊച്ചി: പൊന്നുരുന്നിയിലെ അപ്പാർട്ട്മെന്റിലേക്ക് യുവ ഡോക്ടറെ വിളിച്ചുവരുത്തി ക്രൂരമായി മർദിക്കുകയും ഫോണുകൾ തട്ടിയെടുക്കുകയും ചെയ്ത കേസിൽ നടി അതുല്യ ചന്ദ്ര, ബിബിൻ പെരുമ്പള്ളി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിലായി. കടവന്ത്ര പൊലീസാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അതുല്യയുടെ മാതാവിന്റെ സഹോദരിക്ക് രോഗമാണെന്ന് അറിയിച്ചാണ് ഡോക്ടറെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയത്. തുടർന്ന് ഡോക്ടറെ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന രണ്ട് മൊബൈൽ ഫോണുകൾ തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് എഫ്.ഐ.ആറിലെ ആരോപണം. ഡോക്ടർ പരാതിയിൽ പറയുന്നു. രോഗിയെ ലഹരി നൽകി പീഡിപ്പിക്കാൻ ശ്രമിച്ചെന്നു പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു മർദനം എന്നും കടവന്ത്ര പൊലീസിൽ ഡോക്ടർ നൽകിയ പരാതിയിലുണ്ട്. ആകെ 12 പേർ പ്രതിപ്പട്ടികയിലുണ്ട്. ഇതിൽ ബിബിൻ പെരുമ്പള്ളി ഒന്നാം പ്രതിയും അതുല്യ ചന്ദ്ര മൂന്നാം പ്രതിയുമാണ്. ബാക്കിയുള്ള പ്രതികളെ കണ്ടാൽ തിരിച്ചറിയാമെന്ന് ഡോക്ടർ പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിന് പിന്നാലെ അറസ്റ്റിലായ പ്രതികളെ വൈദ്യപരിശോധനയ്ക്കായി എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചു. കേസിൽ കൂടുതൽ പേർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കടവന്ത്ര പൊലീസ് കേസ് അന്വേഷിക്കുന്നത്. ‘ഡീയസ് ഈറേ’ എന്ന ചിത്രത്തിലൂടെയാണ് അതുല്യ ചന്ദ്ര ശ്രദ്ധനേടുന്നത്. മലയാളത്തിൽ ‘ഗാനഗന്ധർവ്വൻ’, ‘ഉയിർ’ ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പിജി വിദ്യാര്‍ഥിനികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റില്‍ ഇടിച്ചു; മൂന്നു വിദ്യാര്‍ഥിനികള്‍ക്ക് പരിക്ക്, വന്‍ ദുരന്തം ഒഴിവായി, അപകടം ബംബ്രാണ ജങ്ഷനില്‍
Scroll to top

You cannot copy content of this page