അഭിരാമിന്റെ കൊലയ്ക്ക് പിന്നിൽ പ്രണയവുമായി ബന്ധപ്പെട്ട തർക്കം?, ഇൻസ്റ്റയിൽ സന്ദേശം അയച്ച് വിളിച്ചുവരുത്തി; പെൺകുട്ടി അടക്കം മൂന്നു പേർ കസ്റ്റഡിയിൽ, കൊല്ലാൻ ലക്ഷ്യമിട്ടത് മറ്റൊരു വിദ്യാർത്ഥിയെ

തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കിയ 17 കാരന്‍ അഭിരാമിന്റെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല ചെയ്യാനുദ്ദേശിച്ചത് അഭിരാമിനെ അല്ലെന്ന് പ്രതിയുടെ മൊഴി. ലക്ഷ്യമിട്ടത് അഭിരാമിന്റെ മറ്റൊരു സുഹൃത്തിനെ ആയിരുന്നുവെന്നും അവനെ വിളിച്ചുവരുത്താൻ വേണ്ടി അഭിരാമിനെ ഉപയോഗിക്കാൻ ശ്രമിച്ചെന്നുമാണ് പ്രതിയുടെ മൊഴി. എന്നാൽ അഭിരാം അതിന് തയ്യാറായില്ലെന്നും പിന്നാലെ നടന്ന തർക്കത്തിനിടെ കൊലപാതകം നടന്നു എന്നുമുള്ള മൊഴിയാണ് പുറത്തുവരുന്നത്. ശ്രീകാര്യം പൊലീസ് സ്റ്റേഷനിൽ വെച്ച് കമ്മീഷണറുടെ നേതൃത്വത്തിൽ നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് സംഭവത്തിൽ വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്. ഞായറാഴ്ച വൈകിട്ട് പ്രതിയെ പിടികൂടി ചോദ്യം ചെയ്ത് പിതാവിന് ഒപ്പം വിട്ടയച്ചിരുന്നു. തിങ്കളാഴ്ച വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം നടത്തിയെന്നും മൃതദേഹം പറമ്പിൽ ഉപേക്ഷിച്ചെന്നും പ്രതി മൊഴി നൽകിയത്. തുടർന്ന് മൃതദേഹം കണ്ടെത്തുകയും പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുക്കുകയും ചെയ്തു. പ്രണയത്തിന്റെ പേരിലുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. പെൺകുട്ടിയുടെ പേരിൽ ഇൻസ്റ്റഗ്രാമിൽ മെസേജ് അയച്ചാണ് പ്രതികൾ അഭിരാമിനെ പാങ്ങപ്പാറയിൽ എത്തിച്ചത്. ശേഷം കഴുത്തിൽ ബെൽറ്റ് ഞെരുക്കി കൊലപ്പെടുത്തുകയും ചാക്കിലാക്കി ഉപേക്ഷിക്കുകയുമായിരുന്നു എന്നാണ് പ്രാഥമിക വിവരം.
കേശവദാസപുരം എൻഎസ്എസ് ഹയർക്കെൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ട 17 കാരനായ എംഡി അഭിരാം. പൊലീസിന്റെ കസ്റ്റഡിയിലുള്ളത് 17-കാരനും, ഒരു പെൺകുട്ടിയും, മറ്റൊരാളുമാണ്. പിടിയിലായ ഇയാൾ ​ഗുണ്ടാ ലിസ്റ്റിലുള്ള ആളാണെന്നാണ് റിപ്പോർട്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page