റബര്‍ തോട്ടത്തില്‍ തലയോട്ടിയും അസ്ഥികളും കണ്ടെത്തി; അവശിഷ്ടങ്ങള്‍ പരിശോധനയ്ക്കയച്ചു

പയ്യന്നൂര്‍: പെരിങ്ങോം കടാംകുന്നില്‍ റബര്‍ തോട്ടത്തില്‍ നിന്ന് തലയോട്ടിയും അസ്ഥികളും കണ്ടെത്തി. കാടുവെട്ടി തെളിക്കുന്നതിനിടെയാണ് തോട്ടത്തില്‍ നിന്ന് മനുഷ്യന്റേതെന്ന് സംശയിക്കുന്ന തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. ഒട്ടാളം കുന്ന് എസ്റ്റേറ്റിന്റെ ഭാഗമായ, കടന്നപ്പള്ളി സ്വദേശി അബൂബക്കറിന്റെ ഉടമസ്ഥതയിലുള്ള റബര്‍ തോട്ടത്തില്‍ കാട് വെട്ടിത്തെളിക്കാന്‍ എത്തിയ തൊഴിലാളികളാണ് അസ്ഥികളും തലയോട്ടിയും കണ്ടെത്തിയത്. വിവരമറിഞ്ഞ് പെരിങ്ങോം പൊലീസ് സ്റ്റേഷന്‍ ഓഫീസര്‍ ഖദീജയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ധരെത്തി കണ്ടെത്തിയ അവശിഷ്ടങ്ങള്‍ പരിശോധനയ്ക്ക് അയച്ചു. കണ്ടെത്തിയ അവശിഷ്ടങ്ങള്‍ക്ക് ഏകദേശം ഒരു മാസത്തിലധികം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. കണ്ടെത്തിയ അസ്ഥികള്‍ ആരുടേതാണെന്നു ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page