കൊല്ലം: പത്താംക്ലാസ് വിദ്യാര്‍ഥിനിയെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കട്ടയില്‍, പറങ്കിമാം വിള, രാജി ഭവനത്തില്‍ മാളവിക (15) ആണ് മരിച്ചത്. തൃക്കണ്ണമംഗല്‍ എസ്‌കെവി വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെ സ്‌കൂള്‍ വിട്ട് വീട്ടില്‍ എത്തിയ മാളവിക കുളിക്കുന്നതിനായി രണ്ടാം നിലയിലെ കിടപ്പു മുറിയിലേക്ക് പോയതായിരുന്നു. കാണാത്തതിനെ തുടര്‍ന്ന് അനുജന്‍ ജനാലയിലൂടെ നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. കതക് വെട്ടിപ്പിടിച്ച് പുറത്തെടുത്ത് ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാളവികക്ക് സ്വന്തമായി മൊബൈല്‍ ഫോണ്‍ ഇല്ല. മാതാവിന്റെ ഫോണ്‍ ആണ് ഉപയോഗിക്കുന്നത്. ഇന്‍സ്റ്റാഗ്രാം വഴി ഒരു യുവാവുമായി പരിചയമുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അതേസമയം സൈബര്‍ സെല്‍വഴിയുള്ള വിശദമായ അന്വേഷണത്തിലൂടെ മാത്രമെ ഇതു സംബന്ധിച്ച് വ്യക്തത വരുത്താനാകൂ എന്ന് പൂയപ്പള്ളി പൊലീസ് അറിയിച്ചു. ഓടനാവട്ടം രാജേഷിന്റെയും മഞ്ജുവിന്റെയും മകളാണ്.








