കുമ്പളപ്പള്ളി – മൂർഖൻ വള്ളി പാലം ഉദ്ഘാടനം ചെയ്തു

കരിന്തളം: ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ നിർമ്മിച്ച കുമ്പളപ്പള്ളി – മൂർഖൻ വള്ളി പാലം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സാബു എബ്രഹാം ഉദ്ഘാടനം നിർവ്വഹിച്ചു. കിനാനുർ – കരിന്തളം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ അനിത അധ്യക്ഷത വഹിച്ചു.അസി. എൻജിനീയർ കെ ഉണ്ണി ,ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ കൃഷ്ണൻ,ജില്ലാ പഞ്ചായത്ത് അംഗം ഡോ:സെറീന സലീം ,പരപ്പ ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പാറക്കോൽ രാജൻ ,പഞ്ചായത്ത് സ്റ്റാൻഡിങ് ചെയർമാൻ എം സുരേന്ദ്രൻ …

അറിവിന്‍റെ ആദ്യാക്ഷരം നുകരാന്‍ കുരുന്നുകള്‍; ഇന്ന് വിദ്യാരംഭം

ഇന്ന് വിജയദശമി. തിന്മയ്ക്ക് മേൽ നന്മ നേടിയ വിജയത്തെ സൂചിപ്പിക്കുന്ന ദിനമാണ് വിജയദശമി. ഹൈന്ദവ വിശ്വാസപ്രകാരം ഏറ്റവും പവിത്രവും ഐശ്വര്യപ്രദവുമായ ഒരുത്സവമാണിത്. നവരാത്രി ആഘോഷങ്ങളുടെ പത്താം നാളായ ശുക്ലപക്ഷ ദശമിയിലാണ് ലോകമെമ്പാടുമുള്ള ഹിന്ദു മതവിശ്വാസികള്‍ ഈ ദിനം ആഘോഷിക്കുന്നത്. കേരളത്തിൽ വിജയദശമി നാൾ പ്രധാനമായും വിദ്യയുടെയും അറിവിൻ്റെയും പ്രതീകമായ വിദ്യാരംഭ ചടങ്ങുകൾക്കായാണ് മാറ്റിവച്ചിരിക്കുന്നത്. കുരുന്നുകള്‍ക്ക് അറിവിന്റെ ലോകത്തേക്ക് ആദ്യാക്ഷരം പകര്‍ന്ന് ക്ഷേത്രങ്ങളിലും ആരാധനാലയങ്ങളിലും രാവിലെ മുതല്‍ എഴുത്തിനിരുത്തി തുടങ്ങി. തിരുവനന്തപുരം ഐരാണിമുട്ടം തുഞ്ചന്‍ സ്മാരകം, കോട്ടയം പനച്ചിക്കാട് …

മയ്യിച്ചയിലെ റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ താഴത്ത് രാഘവൻ അന്തരിച്ചു

ചെറുവത്തൂർ: മയ്യിച്ചയിലെ റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ താഴത്ത് രാഘവൻ (83)അന്തരിച്ചു. സംസ്കാരം ബുധനാഴ്ച രാവിവിലെ 11 മണിക്ക് മയ്യിച്ചയിൽ. പരേതരായ പിലിക്കോട് പുതിയ വളപ്പിൽ കൊട്ടന്റേയും പയ്യ ചിരുതയുടെയും മകനാണ്. ഭാര്യ: കളത്തിൽ സരോജം (മയ്യിച്ച). മക്കൾ: കളത്തിൽ ഗോവർദ്ധനൻ (സിവിൽ എഞ്ചിനീയർ), രതീഷ് (ബംഗളൂരു ), രേഷ്മ. മരുമക്കൾ: സുജിത ഐങ്ങോത്ത്, ദീപ ചെറുവത്തൂർ, പരേതനായ സന്തോഷ് മടിവയൽ. സഹോദരങ്ങൾ: പരേതരായ പയ്യൻ ഗോപാലൻ, പയ്യ പാറു പിലിക്കോട്.

യുവ വ്യവസായിയുടെ മരണം: ഒളിവിലായിരുന്ന കാമുകി ശ്രദ്ധ ദുബെ അറസ്റ്റിൽ

മുംബൈ: യുവ വ്യവസായി ശിവ ശര്‍മ്മ കൊല്ലപ്പെട്ട കേസില്‍ കാമുകിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ ശ്രദ്ധ ദുബെ അറസ്റ്റില്‍. ഒളിവിലായിരുന്ന ശ്രദ്ധയെ നാഗ്പുരില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ശ്രദ്ധയുടെ സഹോദരി രശ്മി ദുബെ, ഡ്രൈവറും കൂട്ടുപ്രതിയുമായ ഡാനിഷ് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ലക്‌നൗവിലെ ശ്രദ്ധയുടെ ഫ്‌ലാറ്റിന്റെ നാലാം നിലയില്‍നിന്നു വീണാണ് ശിവ മരിച്ചത്. മകന്റെ മരണത്തില്‍ ശിവ ശര്‍മ്മയുടെ മാതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. മരണത്തിൽ ശ്രദ്ധയ്ക്ക് പങ്കുണ്ടെന്നും പരാതിയിൽ സൂചിപ്പിച്ചിരുന്നു.അന്വേഷണം ആരംഭിച്ച പൊലീസ് ഒളിവില്‍ പോയ …

സന്തോഷ വാർത്ത, ആലപ്പുഴ -കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് കാസര്‍കോട്ടേക്ക് നീട്ടുന്നു

ന്യൂഡൽഹി: കേരളത്തിലൂടെ സർവീസ് നടത്തുന്ന രണ്ട് ട്രെയിനുകളുടെ സർവീസ് നീട്ടാൻ ധാരണ. ധൻബാദ് – ആലപ്പുഴ എക്സ്പ്രസ് തിരുവനന്തപുരത്തേക്കും ആലപ്പുഴ – കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് കാസര്‍കോട്ടേക്കും നീട്ടാനുമാണ് ധാരണയായത്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി ബിജെപി നേതാക്കൾ നടത്തിയ ചർച്ചയിലാണ് സർവീസുകളുടെ കാര്യത്തിൽ ധാരണയായത്. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് സർവീസുകൾ നീട്ടുന്ന കാര്യത്തിൽ ഉറപ്പുനല്‍കിയതായി ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പികെ കൃഷ്ണദാസ് പറഞ്ഞു. ആലപ്പുഴ – കണ്ണൂര്‍ എക്‌സിക്യൂട്ടീവ് കാസര്‍കോട്ടേക്ക് …

കള്ളനെ പേടിച്ച് സ്വർണം സൂക്ഷിച്ചത് അലമാരയ്ക്ക് മുകളില്‍; പണി പാളി, ഏഴ് പവൻ മോഷണം പോയി

പാലക്കാട്: കള്ളനെ പേടിച്ച് വീട്ടിലെ അലമാരയ്ക്ക് മുകളില്‍ സൂക്ഷിച്ച ഏഴ് പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി. പാലക്കാട് കപ്പൂര്‍ കൊള്ളന്നൂര്‍ കൂവപ്പടി വീട്ടില്‍ ഹംസയുടെ വീട്ടിലാണ് മോഷണം നടന്നത്. ഞായറാഴ്ച രാത്രി ബന്ധുവിന്റെ വിവാഹ സല്‍ക്കാരത്തിന് പോയി തിരിച്ചെത്തിയപ്പോള്‍ ആണ് വീട്ടുകാര്‍ മോഷണ വിവരം അറിയുന്നത്. കൂടാതെഅലമാരയില്‍ നിന്ന് ആയിരം രൂപയും നഷ്ടപ്പെട്ടിരുന്നു. മോഷ്ടാവ് വീടിന്റെ പൂട്ടോ വാതിലുകളും ഒന്നും തകര്‍ത്തിട്ടില്ല. ഒരാഴ്ച മുന്‍പ് വരെ ഈ സ്വര്‍ണാഭരണങ്ങള്‍ സുരക്ഷിതമായിരുന്നതായി കുടുംബം പറയുന്നു. വീടിന്റെ വാതില്‍ ചാരിയിട്ട …