പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ നിരവധി തവണ പീഡിപ്പിച്ച കേസ്; ഫാ. സിപ്രിയന്‍ പിന്റോ അറസ്റ്റില്‍

മംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പള്ളി വികാരി അറസ്റ്റില്‍. മംഗളൂരു വലന്‍സിയയിലെ സെന്റ് വിന്‌സെന്റ് ഫെറര്‍ ചര്‍ച്ചിലെ ഫാ. സിപ്രിയന്‍ പിന്റോയെയാണ് പാണ്ഡേശ്വര്‍ പൊലീസ് അറസ്റ്റുചെയ്തത്. ബന്ധുവീട്ടില്‍വച്ചാണ് ഇയാളെ പിടികൂടിയത്. ഈമാസം 14ന് വൈകുന്നേരം ചര്‍ച്ചിലെത്തിയ ഒരാണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിലാണ് ഇയാളെ അറസ്റ്റുചെയ്തത്. പ്രാര്‍ഥനാ മുറിയിലും സ്വകാര്യ താമസ സ്ഥലത്തും എത്തിച്ച് നിരവധി തവണ പീഡനത്തിന് ഇരയാക്കിയെന്നും പരാതിയിലുണ്ടായിരുന്നു. ഇത്തരത്തില്‍ അഞ്ചോളം കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. 1988 മുതല്‍ സര്‍വീസിലുള്ള ഫാദര്‍ പിന്റോ മുമ്പ് നിരവധി കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. ‘അഞ്ച് ഇരകള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി ഞങ്ങള്‍ക്ക് മനസ്സിലായി. കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുകയാണ്’- ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഫാദര്‍ സിപ്രിയന്‍ പിന്റോയ്ക്കെതിരെ ലൈംഗിക പീഡന പരാതി ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഡയറക്ടറേറ്റില്‍ ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. ഈ പരാതിയുടെ അടിസ്ഥാനത്തില്‍, പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും വൈദികനെ കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയിലെടുക്കുകയും ചെയ്യുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അക്കൗണ്ടില്‍ എത്തിയതിനു പിന്നാലെ ലക്ഷങ്ങള്‍ പിന്‍വലിച്ചു; ബേഡകം പൊലീസ് പരിധിയിലെ മൂന്നു സഹകരണ സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ ‘ലീന്‍’ ആയി, സെക്രട്ടറിമാരുടെ പരാതിയില്‍ പൊലീസ് മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
Scroll to top

You cannot copy content of this page