കാസര്‍കോട് കോട്ടക്കണിയിലെ 24 കാരന്‍ മംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍

കാസര്‍കോട്: കോട്ടക്കണി സ്വദേശിയായ 24 കാരനെ മംഗളൂരുവിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബാലകൃഷ്ണയുടെയും ശശികലയുടെയും മകന്‍ സോനാല്‍(24) ആണ് മരിച്ചത്. എംബിഎ പഠനത്തിന് ശേഷം സുഹൃത്തുക്കള്‍ക്കൊപ്പം ബെഡ്ഷീറ്റ് വ്യാപാരസ്ഥാപനം നടത്തിവരികയായിരുന്നു സോനാല്‍. ശനിയാഴ്ച വൈകീട്ട് സുഹൃത്തുക്കള്‍ പുറത്തുപോയ സമയത്താണ് താമസ സ്ഥലത്തെ മുറിയില്‍ തൂങ്ങിയത്. രാത്രി 9 മണിയോടെ വീട്ടുകാര്‍ക്ക് മരിച്ചതായി വിവരം ലഭിച്ചു. മംഗളൂരുവിലെ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ഉച്ചകഴിഞ്ഞ് കോട്ടക്കണിയിലെ വീട്ടിലെത്തിക്കും. തുടര്‍ന്ന് സംസ്‌കാരം നടക്കും. സഹോദരങ്ങള്‍: ശാലിനി. സ്‌നേഹ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അക്കൗണ്ടില്‍ എത്തിയതിനു പിന്നാലെ ലക്ഷങ്ങള്‍ പിന്‍വലിച്ചു; ബേഡകം പൊലീസ് പരിധിയിലെ മൂന്നു സഹകരണ സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ ‘ലീന്‍’ ആയി, സെക്രട്ടറിമാരുടെ പരാതിയില്‍ പൊലീസ് മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
Scroll to top

You cannot copy content of this page