കാസർകോട്: കെട്ടിഘോഷിച്ച് സ്ത്രീകൾക്ക് “പ്രിയദർശിനി”എന്ന പേരിൽ സൗജന്യ യാത്ര ഒരുക്കിയ സർക്കാറിന് കെഎസ്ആർടിസി ബസുകളിലെ കാലപ്പഴക്കത്തിൽ കണ്ട ഭാവമില്ലെന്നു യാത്രക്കാർക്ക് ആശങ്ക .ഒട്ടുമിക്ക ബസ്സുകളും സർവീസ് മുടക്കി കട്ടപ്പുറത്തു കയറിക്കൂടുന്നുന്നു.ഓടുന്ന ബസുകളിലാകട്ടെ എൻജിൻ,ബ്രേക്ക് തകരാറുകൾ വിട്ടുമാറുന്നുമില്ല.ബസ്സ് ഓടിക്കാൻ ഡ്രൈവർമാർ ഭയക്കുന്നു.
ദേശീയപാതയിൽ ഓടുന്ന പ്രിയദർശിനി ബസ്സുകൾ സ്റ്റോപ്പുകളിൽ നിർത്തുന്നില്ലെന്ന പരാതി യാത്രക്കാർക്കു ണ്ട്.നിറുത്താൻ ബ്രേക്ക് കിട്ടിയിട്ട് വേണ്ടേ എന്ന് ഡ്രൈവർമാരും ആരായുന്നു.ചോദ്യം പരിഹാസ രൂപയേണയാണെങ്കിലും സത്യാവസ്ഥ
യാണ് ഡ്രൈവർമാർ വിളിച്ചു പറയുന്നത്.ഏതാനും ദിവസം മുമ്പ് കാസർകോട് – മംഗളൂരു റൂട്ടിലോടുന്ന കെഎസ്ആർടിസി പ്രിയദർശിനി ബസ് ബ്രേക്ക് തകരാർ മൂലം മുൻപിൽ പോകുന്ന വാഹനത്തിലിടിച്ചു. ബസ്സിന്റെ മുൻവശത്തെ ഗ്ലാസും പൊട്ടിയിരുന്നു. ഇതിനുള്ള നഷ്ടപരിഹാരം നൽകേണ്ടത് ബസ് ജീവനക്കാർ തന്നെയാണ്.ബസ് കർണാടക പെട്രോൾ പമ്പിൽ കയറ്റിയപ്പോൾ പിന്നാലെ വന്ന കെഎസ്ആർടിസി നിർത്താതെ പോയതിനു യാത്രക്കാർ ബസ് ഡ്രൈവറെ തെറിവിളിക്കുന്നതും കാണാമായിരുന്നു. അപ്പോഴാണ് ഡ്രൈവർ യാത്രക്കാരോടായി പറയുന്നത് “ബ്രേക്ക് കിട്ടിയാലല്ലേ നിറുത്താൻ പറ്റൂ” എന്ന്. ഇത് കേട്ട് ബസ്സിൽ ഉണ്ടായിരുന്ന യാത്രക്കാർ ചിരിക്കുന്നുണ്ടായിരുന്നു .
ദീർഘ യാത്രയ്ക്ക് എസി ബസ്സുകൾ വാടകയ്ക്ക് എടുക്കാനുള്ള ശ്രമത്തിലാണ് ഗതാഗത വകുപ്പ്.200 ബസുകൾക്കായി ഇതിനകം ടെൻഡർ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ശബരിമല സ്പെഷ്യൽ സർവീസിനായാണ് ഇത് ആദ്യം ഉപയോഗപ്പെടുത്തുക. അറ്റകുറ്റപ്പണികളിൽ ഉള്ള മുഴുവൻ ബസ്സുകളും ശബരിമല സീസണിൽ സർവീസിനായി ഉപയോഗപ്പെടുത്തുമെന്നാണ് അധികൃതർ നൽകുന്ന സൂചന.
സംസ്ഥാനത്ത് ഇപ്പോൾ 5755 ബസ്സുകളാണ് നിലവിൽ സർവീസിലുള്ളത്. ഇതിൽ 1914 ബസുകൾ 15 വർഷത്തിലധികം കാലപ്പഴക്കമുള്ളതാണെന്ന് വിവരവകാശ രേഖയിലൂടെ പുറത്തുവന്നിട്ടുണ്ട്. അറ്റകുറ്റപ്പണികൾക്കായി വിവിധ വർക്ക് ഷോപ്പുകളിൽ 665 ബസ്സുകൾ സർവീസ് നടത്താനാകാതെ “ഡോക്ക് ”ചെയ്തിട്ടുമുണ്ട്. 2026 സെപ്റ്റംബർ 14 വരെയുള്ള കണക്ക് പ്രകാരമാണിത്. കാസർകോട് സ്വദേശി മുഹമ്മദ് അഷ്റഫിന് ലഭിച്ച വിവരവകാശ മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്.







