സൈനുല്‍ ആബിദ് വധക്കേസിലെ പ്രതികളെ വെറുതെ വിട്ട നടപടി ആശങ്കാജനകം: കല്ലട്ര മാഹിന്‍ എം.എല്‍.എ

കാസര്‍കോട്: സൈനുല്‍ ആബിദ് വധക്കേസില്‍ മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ട നടപടി ഗൗരവകരമായ ആശങ്കയുയര്‍ത്തുന്നതാണെന്ന് കല്ലട്ര മാഹിന്‍ എം.എല്‍.എ പ്രസ്താവിച്ചു.
വര്‍ഗീയതയുടെ പേരില്‍ മനുഷ്യജീവന്‍ നഷ്ടപ്പെടുന്ന സംഭവങ്ങളില്‍ ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നീതി ഉറപ്പാക്കുക എന്നത് ജനാധിപത്യ സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. ഇത്തരം കേസുകളില്‍ കുറ്റം തെളിയിക്കുന്നതിനാവശ്യമായ തെളിവുകള്‍ ശാസ്ത്രീയമായി ശേഖരിക്കുകയും അന്വേഷണവും പ്രോസിക്യൂഷനും ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകുകയും വേണം.
കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ട സാഹചര്യത്തില്‍ കോടതി വിധിയിലെ നിരീക്ഷണങ്ങള്‍ വിശദമായി പരിശോധിക്കണം. അന്വേഷണത്തിലോ പ്രോസിക്യൂഷന്‍ നടപടികളിലോ വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടോയെന്ന് വസ്തുതാപരമായി വിലയിരുത്തുകയും അപ്പീല്‍ ഉള്‍പ്പെടെയുള്ള തുടര്‍നിയമനടപടികള്‍ക്ക് സാധ്യതയുണ്ടെങ്കില്‍ അവ പരിശോധിക്കുകയും വേണമെന്ന് എംഎല്‍എ പറഞ്ഞു.
വര്‍ഗീയ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവര്‍ ആരായാലും നിയമത്തിന് മുന്നില്‍ തുല്യരായിരിക്കണം. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുകയും നിരപരാധികള്‍ സംരക്ഷിക്കപ്പെടുകയും ചെയ്യുന്ന നീതിന്യായ വ്യവസ്ഥയാണ് ഉറപ്പാക്കേണ്ടത്. മതസൗഹാര്‍ദവും നിയമവാഴ്ചയിലുള്ള ജനങ്ങളുടെ വിശ്വാസവും സംരക്ഷിക്കുന്നതിനൊപ്പം സൈനുല്‍ ആബിദിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കുന്നതിനുള്ള നിയമപരമായ എല്ലാ സാധ്യതകളും ഗൗരവമായി പരിഗണിക്കണമെന്നും കല്ലട്ര മാഹിന്‍ എം.എല്‍.എ പ്രസ്താവനയില്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അക്കൗണ്ടില്‍ എത്തിയതിനു പിന്നാലെ ലക്ഷങ്ങള്‍ പിന്‍വലിച്ചു; ബേഡകം പൊലീസ് പരിധിയിലെ മൂന്നു സഹകരണ സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ ‘ലീന്‍’ ആയി, സെക്രട്ടറിമാരുടെ പരാതിയില്‍ പൊലീസ് മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
Scroll to top

You cannot copy content of this page