കാസര്കോട്: മധൂര് കൊല്യയില് റോഡരികില് 65 കാരനെ മരിച്ച നിലയില് കണ്ടെത്തി. ബേള ബിര്മിനടുക്ക സ്വദേശി ചൗക്കാര് ബി എന്ന സഞ്ജീവ ആണ് മരിച്ചതെന്ന് ബന്ധുക്കള് തിരിച്ചറിഞ്ഞു. ഹൃദയാഘാതം മൂലം വീണ് മരിച്ചതാണെന്ന് സംശയിക്കുന്നു. ഞായറാഴ്ച രാവിലെ നാട്ടുകാരാണ് വീണുകിടക്കുന്ന നിലയില് കണ്ടെത്തിയത്. കാസര്കോട് ജനറല് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. വിവരത്തെ തുടര്ന്ന് വിദ്യാനഗര് പൊലീസെത്തി. മൃതദേഹം മോര്ച്ചറിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കേസെടുത്തു. കൂലിപ്പണിക്കാരനായ സഞ്ജീവ ബിര്മിനടുക്കയില് കുറേ വര്ഷമായി ഒറ്റയ്ക്കാണ് താമസം. സുന്ദരിയാണ് ഭാര്യ. മക്കള്; ശൈലജ, ജയരാമ, സന്തോഷ്, ഗണേഷ്, സതീഷ്, ഹരീഷ്, രാജേഷ്, ശാലിനി. മരുമകള്: കുശ. സഹോദരങ്ങള്: ഐത്തപ്പ, കമല.







