മഞ്ചേശ്വരം: നിയോജകമണ്ഡലത്തില് അംഗന്വാടി ടീച്ചര്മാര്, ഹരിതകര്മ്മ സേനാംഗങ്ങള്, തൊഴിലുറപ്പ് തൊഴിലാളികള്, ആശാ വര്ക്കര്മാര് എന്നിവരെ ബിജെപി പാര്ട്ടി ഓഫീസുകളിലേക്കും മറ്റ് കേന്ദ്രങ്ങളിലേക്കും വിളിച്ചുവരുത്തി അനുമോദന ചടങ്ങുകള് സംഘടിപ്പിക്കുന്നതായി ആരോപണം.
സര്ക്കാര് ആനുകൂല്യങ്ങളും ശമ്പളവും കൈപ്പറ്റുന്ന തൊഴിലാളികളെ പാര്ട്ടി വളര്ത്താന് രാഷ്ട്രീയമായി ദുരുപയോഗം ചെയ്യാനുള്ള നീക്കമാണ് ബിജെപിയുടെ നേതൃത്വത്തില് നടക്കുന്നതെന്ന് മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി നേതൃയോഗം ആരോപിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില് മഞ്ചേശ്വരം മണ്ഡലത്തില് നേരിടേണ്ടി വന്ന കനത്ത തോല്വിയുടെയും രാഷ്ട്രീയ തിരിച്ചടിയുടെയും പശ്ചാത്തലത്തിലാണ് ബിജെപി ഇത്തരം പുതിയ തന്ത്രങ്ങളുമായി രംഗത്തിറങ്ങിയിരിക്കുന്നത്. പൊതുജനസേവന രംഗത്ത് പ്രവര്ത്തിക്കുന്നവരെയും ഇതില് പലരും ഇലക്ഷന് വേളകളില് ബി.എല്.ഒമാരായി പ്രവര്ത്തിക്കുന്നവരെയുമാണ് ബിജെപി തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്ക്കായി വലവീശിപ്പിടിക്കാന് ശ്രമിക്കുന്നത്. നിയമവിരുദ്ധവും ജനാധിപത്യ മൂല്യങ്ങള്ക്ക് നിരക്കാത്തതുമായ ഇത്തരം രീതികള് ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്ന് മണ്ഡലം കമ്മിറ്റി വ്യക്തമാക്കി.
പ്രസിഡണ്ട് അസീസ് മരിക്കെ അധ്യക്ഷത വഹിച്ചു. ജനറല് സെക്രട്ടറി സയ്യിദ് ഹാദി തങ്ങള് സ്വാഗതം പറഞ്ഞു. എ.കെ.എം അഷ്റഫ് എംഎല്എ, ടിഎ മൂസ, എം അബ്ബാസ്, അബ്ദുല്ല മാദേരി, എ.കെ ആരിഫ്, പിഎം സലിം, സെഡ് എ കയ്യാര്, പി അബൂബക്കര് പെര്ദന, മൊയ്തീന് പ്രിയ, ടിഎം ശുഹൈബ് മൊഗ്രാല്, അബ്ദുല്ല മാളിക, എംപി ഖാലിദ്, മൂസ ഹാജി ത്വാക്ക, ഖാലിദ് ദുര്ഗ്ഗിപ്പള്ള ചര്ച്ചയില് സംബന്ധിച്ചു.







