15 ശതമാനം വീര്യമുള്ള വൈന്‍ ബേക്കറിയില്‍ നിന്ന് കിട്ടും; ആദ്യ വില്‍പ്പന ചാലക്കുടിയില്‍

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ അബ്കാരി ചരിത്രത്തിലാദ്യമായി ബേക്കറികളിലൂടെ വൈന്‍ (വീഞ്ഞ്) വില്‍പ്പന ആരംഭിച്ചു. 15 ശതമാനം വീര്യമുള്ള ഹോര്‍ട്ടി വീഞ്ഞ് വില്‍പ്പനയാണ് ആരംഭിച്ചത്. ആദ്യ വില്‍പ്പന ചാലക്കുടിയിലെ ഒരു ബേക്കറിയില്‍ ആരംഭിച്ചു. സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം ബിവറേജസ് കോര്‍പ്പറേഷനു പുറത്തുള്ള സ്ഥാപനങ്ങളിലൂടെ വില്‍ക്കുന്നതു സംബന്ധിച്ച തീരുമാനം പുതിയ സര്‍ക്കാര്‍ മാറ്റി വച്ചിരിക്കുന്ന സാഹചര്യത്തിലാണ് വന്‍ വിവാദങ്ങള്‍ക്കു വഴി തെളിച്ചേക്കാവുന്ന തരത്തില്‍ ബേക്കറികള്‍ വഴി വൈന്‍ വില്‍പ്പന സംസ്ഥാനത്ത് ആരംഭിച്ചിരിക്കുന്നത്. ഹൈപ്പര്‍ മാര്‍ക്കറ്റ്, സൂപ്പര്‍ മാര്‍ക്കറ്റ്, ഷോപ്പിങ് മാള്‍, 100 ചതുരശ്രമീറ്ററില്‍ കുറയാത്ത വിസ്തീര്‍ണമുള്ള ബേക്കറികള്‍ എന്നിവിടങ്ങളിലാണു വില്‍പനയ്ക്ക് അനുമതി. 2024 ജനുവരി 24 നാണ് ഇതു സംബന്ധിച്ച അബ്കാരി ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയുള്ള ഉത്തരവ് വരുത്തി രണ്ടാം പിണറായി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഫോറിന്‍ ലിക്വര്‍ അമെന്‍ഡ്മെന്റ് റൂള്‍ എന്ന പേരിലാണ് ഇതു സംബന്ധിച്ച ചട്ടം 2024 ല്‍ കൊണ്ടു വന്നത്. ഹോര്‍ട്ടി വൈനിന്റെ ചില്ലറ വില്‍പ്പന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ ചട്ടം കൊണ്ടു വന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page