ജയില്‍ വകുപ്പില്‍ ബാഡ്ജ് ഓഫ് ഓണര്‍ ജില്ലയില്‍ രണ്ടുപേര്‍ക്ക്; ടി വിനോദ്കുമാറിന് വീണ്ടും അംഗീകാരം

കാസര്‍കോട്: ജയില്‍ വകുപ്പില്‍ എക്സിക്യൂട്ടീവ് വിഭാഗം ജീവനക്കാര്‍ക്കു ജോലി മികവിനു നല്‍കുന്ന 2025 വര്‍ഷത്തെ ബാഡ്ജ് ഓഫ് ഓണര്‍ ജില്ലയില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്ക്. കാസര്‍കോട് സ്‌പെഷല്‍ സബ് ജയില്‍ സൂപ്രണ്ട് ഏഴിമല സ്വദേശി ടി.വി.രാമചന്ദ്രന്‍, ഇതേ ജയിലില്‍ തന്നെയുള്ള ഡപ്യൂട്ടി പ്രിസണ്‍ ഓഫിസര്‍ ചെമ്മനാട് തൊടുക്കളം സ്വദേശി ടി.വിനോദ്കുമാര്‍ എന്നിവര്‍ക്കാണ് നേട്ടം. ജയില്‍ വകുപ്പില്‍ ജീവനക്കാര്‍ക്ക് ഇതാദ്യമായാണു ബാഡ്ജ് ഓഫ് ഓണര്‍ നല്‍കുന്നത്. ടി.വി.രാമചന്ദ്രന്‍ നേരത്തെ രാഷ്ട്രപതിയുടെ പ്രിസണ്‍ മെഡല്‍ നേടിയിരുന്നു. വിനോദ്കുമാറിന് ഈവര്‍ഷത്തെ മുഖ്യമന്ത്രിയുടെ പ്രിസണ്‍ സര്‍വീസ് മെഡലും നേടിയിരുന്നു. സംസ്ഥാനത്ത് 33 ഉദ്യോഗസ്ഥര്‍ക്കാണ് ബാഡ്ജ് ഓഫ് ഓണര്‍ നല്‍കിയത്. നവംബര്‍ ഒന്നിന് തിരുവനന്തപുരത്തെ ആസ്ഥാന ഓഫീസില്‍ വച്ച് ബാഡ്ജ് ഓഫ് ഓണര്‍ സമ്മാനിക്കും. വിനോദ് കുമാര്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി സ്‌പെഷല്‍ സബ് ജയിലില്‍ ജോലി ചെയ്തുവരികയാണ്. ചെമ്മനാട് പഞ്ചായത്തിലെ അസി.എഞ്ചിനീയര്‍ കെ അനിതയാണ് ഭാര്യ. ഹരിനന്ദ, ആരാധ്യ എന്നിവരാണ് മക്കള്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page