കാസര്‍കോട് ജില്ലയില്‍ ആദ്യമായി 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ബ്ലഡ് ബാങ്ക് ആസ്റ്റര്‍ മിംസില്‍

കാസര്‍ര്‍കോട്: ജില്ലയിലെ ആദ്യ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ബ്ലഡ് ബാങ്ക് ആസ്റ്റര്‍ മിംസില്‍ പ്രവര്‍ത്തനമാരംഭിച്ചു. എം.പി രാജ്മോഹന്‍ ഉണ്ണിത്താന്‍ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ബ്ലഡ് സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ആസ്റ്റര്‍ മിംസ് ബ്ലഡ് സെന്ററിന്റെ കടന്നുവരവോടെ കാസര്‍കോടിന്റെ ആരോഗ്യമേഖലയില്‍ വന്‍ കുതിച്ചുചാട്ടം ഉണ്ടാകുമെന്ന് എം.പി പറഞ്ഞു. ആസ്റ്റര്‍ മിംസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സുധീര്‍ ബാസുരി, ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് ഡോ. സാജിദ് സലാവുദ്ധീന്‍, ഡെപ്യൂട്ടി ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് ഡോ. ജസീല്‍, ബ്ലഡ് സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് ഡോ. അഞ്ജലി സി.വി, ഓപ്പറേഷന്‍സ് മാനേജര്‍ ഷംനാസ് ഹബീബ് എന്നിവര്‍ സംസാരിച്ചു.
ജില്ലയിലെ ഏതൊരു രക്തലഭ്യത സംബന്ധിച്ച ബുദ്ധിമുട്ടുകള്‍ക്കും ആസ്റ്റര്‍ മിംസ് ബ്ലഡ് സെന്റര്‍ വന്നതോടെ ശാശ്വതപരിഹാരമാകും. രക്തത്തിനു പുറമെ പാക്ക്ഡ് റെഡ് സെല്‍സ്, ഫ്രഷ് ഫ്രോസണ്‍ പ്ലാസ്മ (എഎജ), പ്ലേറ്റ്‌ലെറ്റ് കോണ്‍സന്‍ട്രേറ്റ്, ക്രയോപ്രസിപ്പിറ്റേറ്റ് എന്നിവയും ആസ്റ്റര്‍ മിംസ് ബ്ലഡ് സെന്ററില്‍ ലഭ്യമാണ്. ഇതില്‍ തന്നെ ഹീമോഫീലിയ ബാധിച്ച രോഗികള്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന ക്രയോപ്രസിപ്പിറ്റേറ്റ് എന്ന ഘടകം ലഭ്യമാക്കുന്ന ജില്ലയിലെ ഒരേയൊരു ബ്ലഡ് ബാങ്ക് ആണ് ആസ്റ്റര്‍ മിംസിലേത്. അത്യാധുനിക അനലൈസര്‍ പോലെയുള്ള മെഷീനുകളുടെ സഹായത്തോടെ 100% ഓട്ടോമേഷനില്‍ നൂതനമായ ജെല്‍ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയാണ് ബ്ലഡ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ഒരേ സമയം പരമാവധി 1000 യൂണിറ്റ് രക്തവും മറ്റുഘടകങ്ങളും ഇവിടെ ശേഖരിക്കാന്‍ കഴിയുമെന്ന് ബ്ലഡ് സെന്റര്‍ അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. രക്തദാനത്തിനും രക്തത്തിന്റെയും അനുബന്ധ ഘടകങ്ങളുടെയും ലഭ്യത സംബന്ധിച്ച വിവരങ്ങള്‍ക്കും ബന്ധപ്പെടുക 7034534519.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page