വിസയില്ല, യാത്രാ രേഖകളുമില്ല; സ്പാ ജീവനക്കാരികളായ രണ്ട് ബംഗ്ലാദേശ് യുവതികളടക്കം 3 പേര്‍ അറസ്റ്റില്‍

കോഴിക്കോട്: സ്പാ സെന്ററുകളില്‍ ജോലിക്കാരായ രണ്ട് യുവതികളടക്കം മൂന്ന് ബംഗ്ലാദേശ് സ്വദേശികള്‍ അറസ്റ്റില്‍. റോഷ്‌നാര ബീഗം (30), പാപ്പിയ (22), റബ്ബി റിപ്പോണ്‍ (26) എന്നിവരാണ് നടക്കാവ് പൊലീസിന്റെ പിടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് ഗോവിന്ദപുരത്തെ ഒരു സ്വകാര്യ ആശുപത്രിക്ക് സമീപത്തെ ഒരു വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. മതിയായ യാത്രാ രേഖകളൊന്നുമില്ലാതെയാണ് ഇവര്‍ കോഴിക്കോട്ട് തങ്ങിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. റോഷ്‌നാരയും പാപ്പിയയും കോഴിക്കോട്ടെ വിവിധ സ്പാ സെന്ററുകളില്‍ ജോലി ചെയ്തു വരികയായിരുന്നു.
കോഴിക്കോട് നഗരത്തില്‍ ഏതാനും ദിവസം മുമ്പ് വിദേശ പൗരന്മാര്‍ തമ്മില്‍ തര്‍ക്കവും സംഘട്ടനവും ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിസയടക്കമുള്ള യാത്രാ രേഖകള്‍ ഇല്ലാതെ പലരും കഴിയുന്നുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page