പയ്യന്നൂര്‍: കാറില്‍ കടത്തുകയായിരുന്ന എംഡിഎംഎയുമായി തൃക്കരിപ്പൂര്‍ സ്വദേശികളായ രണ്ട് പേര്‍ തളിപ്പറമ്പില്‍ അറസ്റ്റില്‍. സൗത്ത് തൃക്കരിപ്പൂര്‍, പൊറോപ്പാട്ടെ റായിസ മന്‍സിലില്‍ എസ്‌കെപി മുഹമ്മദ് റിയാസ് (30), എളമ്പച്ചി, കണ്ണന്‍ കൈയിലെ സിസി ഹൗസില്‍ സിസി ഫൈസല്‍ (34) എന്നിവരെയാണ് തളിപ്പറമ്പ് എസ്‌ഐ സി.ജി സാംസണും സംഘവും അറസ്റ്റു ചെയ്തത്. കുപ്പം, മരത്തക്കാട് ഐവര്‍ പരദേവത ക്ഷേത്രത്തിനു സമീപത്ത് പൊലീസ് വാഹന പരിശോധന നടത്തുന്ന സമയത്താണ് തൃക്കരിപ്പൂര്‍ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാര്‍ എത്തിയത്. കാർ തടഞ്ഞു നിർത്തി പരിശോധിച്ചപ്പോ ഴാണ് ഡാഷ് ബോഡില്‍ സൂക്ഷിച്ചിരുന്ന 1.92 ഗ്രാം എംഡിഎംഎ കണ്ടെടുത്തതെന്നുപൊലീസ് പറഞ്ഞു.







