കാസർകോട്: ഗ്യാനേഷ് കുമാറിനെ പുറത്താക്കുക, “എസ്.ഐ.ആർ റദ്ദ് ചെയ്യുക” എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി കാസർകോട്ട് പ്രകടനംനടത്തി. ജില്ലാ പ്രസിഡന്റ് ടി.കെ. അഷ്റഫ് അധ്യക്ഷത വഹിച്ചു. ജന്തർ മന്തർ ഐക്യദാർഢ്യ സംഗമം വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാറിന്റെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും ജനവിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ പോരാട്ടം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. എസ് ഐ ആർ , ആർ എസ് എസ്സിന്റെ ഹിന്ദു രാഷ്ട്ര നിർമാണ പദ്ധതിയാണ്-അദ്ദേഹം കൂട്ടിച്ചേർത്തു. അസീസ് കടപ്പുറം, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് എം എ നജീബ്, രവീന്ദ്രൻ പാടി,കെ ഐ അബ്ദുൽ ലത്തീഫ്, ഡേവിസ് ടൈറ്റസ്, ഇ ജെ രീഹ, സിഎച്ച് മുത്തലിബ്, ജുവൈരിയ എ ജി , ഷബ്നം ബഷീർ, അബ്ദുൽലത്തീഫ്, കെവിപി കുഞ്ഞഹമ്മദ്,സി എച്ച് മുത്തലിബ് പ്രസംഗിച്ചു.







