വൈദ്യുതി തൂണുകളിലെ കമ്മ്യൂണിക്കേഷൻ കേബിളുകൾ ഇപ്പോഴും തൂങ്ങി തന്നെ; സർക്കാർ നടപടികൾക്കു മാന്ദ്യം; അപകട സാധ്യത ഏറെ

കാസർകോട്: കെഎസ്ഇബിയുടെ പോസ്റ്റുകളിലും, സ്വതന്ത്രമായി സ്ഥാപിച്ച മറ്റ് പോസ്റ്റുകളിലും ബന്ധിപ്പിച്ച കേബിൾ ടിവി, ഇന്റർനെറ്റ് സേവന ദാതാക്കളുടെ കമ്മ്യൂണിക്കേഷൻ കേബിളുകൾ അപകട നിലയിൽ തുടരുന്നു.ഇതുമായി ബന്ധപ്പെട്ട് കേബിളുകളുടെ സുരക്ഷ,നിയന്ത്രണം, നിരീക്ഷണം, അപകടകരമായ കേബിളുകൾ നീക്കം ചെയ്യൽ എന്നിവ ഉറപ്പാക്കുന്നതിനു തുടർനടപടികളില്ല. കാസർകോട് ദേശീയപാതകളിൽ ഇപ്പോഴും അപകടകരമാംവിധം കേബിൾ വയറുകൾ തൂങ്ങി ക്കിടക്കുന്നു. ഇത് കാൽനട യാത്രക്കാർക്ക് ഭീഷണി ഉയർത്തുന്നു.

തൂങ്ങിക്കിടക്കുന്ന കേബിളുകൾ പൊതുജനങ്ങൾക്ക് സൃഷ്ടിക്കുന്ന സുരക്ഷാ ഭീഷണി സംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷൻ നൽകിയ നിർദ്ദേശത്തെ തുടർന്നായിരുന്നു സർക്കാർ ഈ കാര്യത്തിൽ കർശന നടപടിക്ക് നിർദ്ദേശം നൽകിയത്.കേബിൾ വയറിൽ കുടുങ്ങി ഇരുചക്രവാഹനക്കാർ അപകടത്തിൽപ്പെട്ട സംഭവം കേരളത്തിൽ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.ഈ വിഷയത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ ഇടപെട്ടത്. പ്രശ്നപരിഹാരത്തിനായി സർക്കാർ പോലീസ് – തദ്ദേശസ്വയംഭരണം – കെഎസ്ഇബി എന്നിവയുടെ പ്രതിനിധികൾ ഉൾപ്പെട്ട സമിതി(എസ് ഒ പി) രൂപകെരിച്ചിരുന്നു.

കേബിൾ ശൃംഖലകളുടെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക, അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ പരിശോധന നടത്തുക, അനധികൃതവും അപകടകരവുമായ കേബിളുകൾ നീക്കം ചെയ്യുക എന്നിവയായിരുന്നു സമിതിയുടെ ചുമതലകൾ.എന്നാൽ സർക്കാറിന്റെ എല്ലാ തീരുമാനങ്ങളും എന്ന പോലെ ഇതും ഫയലിൽ പൊടി പിടിച്ചു കിടക്കുന്നുവെന്ന് ആക്ഷേപം രൂക്ഷമാവുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page