സീനിയർ സിറ്റിസൺസ് ഡേ : 70 വയസ്സിന് മുകളിലുള്ള 37 അംഗങ്ങളെ ആദരിച്ചു; ഡട്രോയിറ്റ് മാർത്തോമ്മാ ഇടവകയിൽ സീനിയർ സിറ്റിസൺസ് ഡേ ആചരിച്ചു

ഡട്രോയിറ്റ്: ഡട്രോയിറ്റ് മാർത്തോമ്മാ ഇടവകയിൽ സീനിയർ സിറ്റിസൺസ് ഡേ വിപുലമായി ആചരിച്ചു. പള്ളി അങ്കണത്തിൽ നടന്ന ചടങ്ങിൽ 70 വയസ്സിന് മുകളിലുള്ള 37 അംഗങ്ങളെ ആദരിച്ചു.

ഇടവക വികാരി റവ. ജോബിൻ ജോസ് പ്രാർത്ഥനയും ആമുഖപ്രഭാഷണവും നടത്തി. സെക്രട്ടറി വിനോദ് തോമസ് സ്വാഗതം പറഞ്ഞു.
വികാരിയും, ട്രസ്റ്റികളായ തോമസ് ഏബ്രഹാം, ബോബൻ ജോർജ് എന്നിവരും ചേർന്ന് മുതിർന്ന 37 ഇടവകാംഗങ്ങൾക്ക് പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു. റവ. പി. ചാക്കോ ആശീർവാദംനടത്തി. സ്നേഹവിരുന്നും ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page