കൊല്ലൂര്‍: മൂകാംബിക ദേവീ ക്ഷേത്രം നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള രഥോത്സവം 20നു നടക്കും. ഒക്ടോബര്‍ 11ന് ആരംഭിക്കുന്ന നവരാത്രി ഉത്സവത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണിത്.
വിദ്യാരംഭം, വിജയദശമി ദിവസമായ ഒക്ടോ. 21നാണ്. 11 മുതല്‍ ഒക്ടോബര്‍ 20 വരെയുള്ള ദിവസങ്ങളില്‍ ക്ഷേത്രത്തില്‍ വിപുലമായ നവരാത്രി ആഘോഷങ്ങളും പ്രത്യേക പൂജകളും ഉണ്ടായിരിക്കും.








