മംഗളൂരു: ഉഡുപ്പിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് എംഡിഎംഎ വില്‍പ്പന നടത്തിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ഇവരില്‍ നിന്ന് ഒരു ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടികൂടി. ഉഡുപ്പി ഉദ്യാവര സ്വദേശി അക്ബര്‍ മുഹമ്മദ് (44), ബെംഗളൂരുവിലെ സയ്യിദ് സുഹൈല്‍ (26) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സഞ്ചരിച്ച കാറില്‍ നിന്ന് 30 ഗ്രാം എംഡിഎംഎ, 40,000 രൂപ വിലമതിക്കുന്ന നാല് മൊബൈല്‍ ഫോണുകള്‍, 9,500 രൂപ എന്നിവ പൊലീസ് പിടിച്ചെടുത്തു. മയക്കുമരുന്ന് കടത്തിയ കാറും പിടിച്ചെടുത്തു. കാറിലെത്തി ഉഡുപ്പി, പേരമ്പള്ളി, മണിപ്പാല്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇവര്‍ എത്തിച്ചു നല്‍കുന്നത് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മണിപ്പാല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.








