അനധികൃതമായി മദ്യം കൈവശം വെച്ച കേസ്: ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ തള്ളി, ജയിലില്‍ തുടരാം

കല്‍പ്പറ്റ: അനധികൃതമായി മദ്യം കൈവശം വെച്ച കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി എംഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ തള്ളി. ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യപേക്ഷ തള്ളിയത്.
അറസ്റ്റിലായ ആന്റോയെ കോടതി കഴിഞ്ഞ ദിവസം 14 ദിവസം റിമാന്‍ഡില്‍ വിട്ടിരുന്നു. ഇതിന് പിന്നാലെ ജാമ്യാപേക്ഷയുമായി ആന്റോ കോടതിയെ സമീപിക്കുകയായിരുന്നു. ഇനി ആന്റോ അഗസ്റ്റിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് എക്‌സൈസ്. ഇന്നുതന്നെ ബത്തേരി കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും. ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത മദ്യത്തില്‍ 12.75 ലിറ്റര്‍ വ്യാജമദ്യമാണെന്നും എക്‌സൈസ് പറയുന്നു. അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ചെന്ന അബ്കാരി കേസിലാണ് ആന്റോ അഗസ്റ്റിനെ എക്‌സൈസ് അറസ്റ്റ് ചെയ്തത്. മെസ്സിയുടെ പേരില്‍ നടത്തിയ തട്ടിപ്പ് കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ റെയ്ഡിനിടെയാണ് വയനാട്ടിലെ വീട്ടില്‍ നിന്ന് വന്‍മദ്യശേഖരം കണ്ടെത്തിയത്. ആന്റോയുടെ വാഴവറ്റയിലെ കുടുംബവീട്ടില്‍ നിന്ന് 67 ലിറ്റര്‍ മദ്യമാണ് കണ്ടെത്തിയത്. അതില്‍ 43 ലിറ്റര്‍ വിദേശമദ്യവും 22ലിറ്റര്‍ വൈനും ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page