തിരുവനന്തപുരം: സെപ്റ്റംബര്‍ 22 മുതല്‍ എല്‍എച്ച്ബി(ലിങ്ക് ഹൊഫ്മാന്‍ ബുഷ്) കോച്ചുകളിലേക്ക് മാറുന്നു.
പുതിയ കോച്ച് ഘടനയനുസരിച്ച് രണ്ട് എസി സിറ്റിങ് കോച്ചുകള്‍, മൂന്ന് റിസര്‍വ്ഡ് നോണ്‍ എസി സിറ്റിങ്, 15 അണ്‍റിസര്‍വ്ഡ് കോച്ചുകള്‍, ഒരു സെക്കന്‍ഡ് ക്ലാസ് കം ലഗേജ് ബ്രേക്ക് വാന്‍, ഒരു ജനറേറ്റര്‍ കോച്ച് എന്നിവയാണ് പരശുറാം എക്‌സ്പ്രസില്‍ ഉണ്ടാവുക. ആകെ കോച്ചുകളുടെ എണ്ണം 21 ആണ്.
പാലക്കാട് റെയില്‍വേ ഡിവിഷന്‍ ആദ്യം നല്‍കിയ നോട്ടീസ് പ്രകാരം ഒന്‍പത് സെക്കന്‍ഡ് സിറ്റിങ് കോച്ചും ഒന്‍പത് ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചും രണ്ട് എ.സി. ചെയര്‍കാറും ഉണ്ടാകുമെന്നാണ് അറിയിപ്പുണ്ടായത്. മംഗളൂരു സെന്‍ട്രല്‍-കന്യാകുമാരി പരശുറാം എക്‌സ്പ്രസ്(16649) സെപ്റ്റംബര്‍ 22 മുതലും കന്യാകുമാരി-മംഗളൂരൂ സെന്‍ട്രല്‍ പരശുറാം എക്‌സ്പ്രസ്(16650) സെപ്റ്റംബര്‍ 23 മുതലും എല്‍എച്ച്ബി കോച്ചുകളുമായാകും സര്‍വീസ് നടത്തുക. കൂടുതല്‍ സുരക്ഷയും വേഗതയും യാത്രാസുഖവും നല്‍കുന്നതിനായി റെയില്‍വേ കൊണ്ടുവന്നതാണ് ആധുനിക സാങ്കേതിക വിദ്യയിലുള്ള എല്‍എച്ച്ബി കോച്ചുകള കോച്ചുകള്‍. ജര്‍മ്മനിയിലെ ‘ലിങ്ക് ഹൊഫ്മാന്‍ ബുഷ്’ എന്ന കമ്പനിയാണ് ഇത് രൂപകല്‍പ്പന ചെയ്തത്. 1995-ല്‍ സാങ്കേതികവിദ്യ കൈമാറ്റ കരാറിലൂടെയാണ് ഇവ ഇന്ത്യയില്‍ നിര്‍മ്മിച്ച് തുടങ്ങിയത്. ഐ.സി.എഫ് കോച്ചുകളേക്കാള്‍ നീളം കൂടുതലായതിനാല്‍ ഇതില്‍ സീറ്റുകള്‍ക്ക് കൂടുതല്‍ സ്ഥലസൗകര്യമുണ്ട്. വലിയ ജനലുകള്‍ വഴി പുറത്തെ കാഴ്ചകള്‍ നന്നായി കാണാം. എല്‍.എച്ച്.ബി കോച്ചുകള്‍ക്ക് മണിക്കൂറില്‍ 160 കി.മീ വരെ വേഗതയില്‍ സഞ്ചരിക്കാനാകും. രാജധാനി, ജനശതാബ്ദി, വന്ദേ ഭാരത് (സ്ലീപ്പര്‍) തുടങ്ങിയ പ്രീമിയം ട്രെയിനുകളിലും ഈ കോച്ചുകളുണ്ട്.








