ചന്ദ്രഗിരി കെഎസ്‌ടി‌പി സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസ്സുകൾ കുറയുന്നു , ഓടുന്ന ബസ്സുകൾ സ്റ്റോപ്പുകളിൽ നിറുത്തുന്നില്ലെന്ന് പരാതി,കളനാട് റൂട്ടിൽ യാത്രാക്ലേശം ദുസ്സഹം

കാസർകോട് : കെഎസ്ആർടിസി ബസുകൾ നിർത്തുന്നില്ലെന്ന പരാതിയുമായി വിദ്യാർത്ഥികൾ ഒരു ഭാഗത്ത്. മറുഭാഗത്ത് ബസുകൾ നന്നേ കുറവാണെന്ന പരാതിയുമായി നാട്ടുകാർ. കാസർകോട് -കാഞ്ഞങ്ങാട് ചന്ദ്രഗിരി സംസ്ഥാനപാതയിൽ യാത്ര ക്ലേശം രൂക്ഷമാകുന്നു.
“പ്രിയദർശിനി” സൗജന്യ യാത്ര തുടങ്ങിയതു മുതൽ കെഎസ്ടി പി ചന്ദ്രഗിരി സംസ്ഥാന പാതയിൽ ബസ്സുകളുടെ കുറവ് അനുഭവപ്പെടു ന്നുണ്ടെന്ന് യാത്രക്കാർ പറയുന്നു.ഉള്ള ബസ്സുകളാകട്ടെ, സ്റ്റോപ്പുകളിൽ നിർത്തുന്നുമില്ലെന്ന് യാത്രക്കാർ പറയുന്നു. ഇത് മൂലം കൃത്യസമയത്ത് സ്കൂളിൽ ചെല്ലാനാകാതെ പഠിപ്പ് മുടങ്ങുന്നതായി വിദ്യാർത്ഥികൾക്ക് പരാതിയുണ്ട്. കളനാട് ഭാഗത്താണ് ഇത്തരത്തിൽ യാത്രാക്ലേശം രൂക്ഷമായിട്ടുള്ളത്.

ഈ റൂട്ടിൽ സ്വകാര്യ ബസ്സുകൾ ഇല്ലാത്തതാണ് യാത്ര ദുരിതത്തിന് കാരണമാകുന്നത്. കെഎസ്ആർടിസി പ്രിയദർശിനി യാത്രക്കാരുടെ എണ്ണത്തിൽ 50% വർദ്ധനവെന്ന് വിദഗ്ധസമിതി സർക്കാറിന് റിപ്പോർട്ട് നൽകുമ്പോഴാണ് കെഎസ്ആർടിസി ബസ്സുകളെ മാത്രം ആശ്രയിക്കുന്ന ചന്ദ്രഗിരി റൂട്ടിൽ യാത്രാദുരിതം നേരിടുന്നത്.
അധികൃതർ ഇക്കാര്യത്തിൽ അടിയന്തര നടപടി എടുക്കണമെന്നു യാത്രക്കാർ ആവശ്യപ്പെടുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page