പാലക്കാട്: അട്ടപ്പാടി ഇരട്ടക്കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 35 കാരിയെയും നാല് വയസുള്ള കുഞ്ഞിനേയും പ്രതി പ്രോവിത് ദാസ് കൊലപ്പെടുത്തിയത് മദ്യലഹരിയില്‍. യുവതി ഗര്‍ഭിണിയാണെന്ന സംശയത്തിലാണ് കൊലപാതകം നടത്തിയതെന്ന് പ്രതിയുടെ വെളിപ്പെടുത്തല്‍. ഇതിനെച്ചൊല്ലിയുള്ള തര്‍ക്കം ഒടുവില്‍ ഇരട്ടകൊലയില്‍ കലാശിച്ചു. യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്താണ് പ്രതി പ്രോവിത് ദാസ്. ഒരുമാസം മുമ്പ് പശ്ചിമ ബംഗാളില്‍ വച്ചാണ് യുവതിയെ പ്രതി പരിചയപ്പെടുന്നത്. കൊല്ലപ്പെട്ട പ്രോണിതയുടെ ഭര്‍ത്താവ് മംഗളൂരുവിലേക്ക് ജോലിക്ക് പോയപ്പോള്‍ പ്രതി യുവതിയെയും കുഞ്ഞിനേയും കൂട്ടി കേരളത്തിലേക്ക് വരികയായിരുന്നു. നാലുദിവസം അട്ടപ്പാടിയില്‍ താമസിച്ചു. തന്റെ ഭാര്യയും കുഞ്ഞുമാണെന്നാണ് തോട്ടം തൊഴിലാളികളെ പ്രതി വിശ്വസിപ്പിച്ചത്. അതിനിടെ യുവതി ഗര്‍ഭിണിയാണെന്ന് സംശയിച്ചു. കോട്ടത്തറ ആശുപത്രിയില്‍ യുവതി ഗര്‍ഭിണിയാണോ എന്നറിയാന്‍ പരിശോധന നടത്തിയിരുന്നു. എന്നാല്‍ പരിശോധന ഫലം വാങ്ങാതെ ഇരുവരും മടങ്ങിപ്പോയി. രാത്രി ഇരുവരും മദ്യപിച്ച് വഴക്കുണ്ടായി. തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. മാതാവിനെ കഴുത്തറുത്ത് കൊല്ലുന്നിന് ദൃസാക്ഷിയായിരുന്നു നാലുവയസുള്ള കുട്ടി. പുറത്തുപറയുമെന്ന് ഭയന്ന് കുഞ്ഞിനെയും പ്രതി കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.








