തൃശൂര്‍: മദ്യലഹരിയില്‍ വാഹനങ്ങള്‍ തടഞ്ഞ് പണം ആവശ്യപ്പെട്ട് യാത്രക്കാരെ ആക്രമിച്ച യുവതി അറസ്റ്റില്‍. പിടികൂടാനെത്തിയ പൊലീസ് ഉദ്യോഗസ്ഥയെയും യുവതി ആക്രമിച്ചു. സംഭവത്തില്‍ ചാടൂര്‍ സ്വദേശി റഹ്‌മത്താണ് (21) അറസ്റ്റിലായത്. ബുധനാഴ്ച അര്‍ദ്ധരാത്രയായിരുന്നു യുവതിയുടെ പരാക്രമം നടന്നത്. വാഹനങ്ങള്‍ തടഞ്ഞ് പണം ആവശ്യപ്പെട്ട് യാത്രക്കാരെ ആക്രമിക്കുന്ന വിവരമറിഞ്ഞാണ് പൊലീസ് അവിടെയെത്തിയത്. അതിനിടെ യുവതിയുടെ കൂടെയുണ്ടായിരുന്ന ആണ്‍സുഹൃത്ത് ഓടി രക്ഷപ്പെട്ടു. മദ്യപിച്ച് ബോധം കെട്ട അവസ്ഥയിലായിരുന്നു യുവതി. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകും വഴിയാണ് ഉദ്യോഗസ്ഥയെ യുവതി ആക്രമിച്ചത്. തൃശൂര്‍ വനിതാ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ കലയാണ് ആക്രമിക്കപ്പെട്ടത്. ഉദ്യോഗസ്ഥയെ യുവതി കടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.
സംഭവത്തില്‍ ഈസ്റ്റ് പൊലീസ് കേസെടുത്തു.








