ചെര്‍ക്കള ടൗണിലെ യാത്രാദുരിതം; പഞ്ചായത്ത് ഭരണസമിതിയുടെ ഉപരോധ സമരം ഇന്ന്

കാസര്‍കോട്: ചെര്‍ക്കള ടൗണിലെ റോഡ് തകര്‍ച്ചയില്‍ ദേശീയപാത നിര്‍മാണ കരാറുകാരായ മേഘ കമ്പനിക്കെതിരെ സമരവുമായി ചെങ്കള പഞ്ചായത്ത് ഭരണസമിതി രംഗത്ത്.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് റോഡ് വെട്ടിപ്പൊളിക്കുകയും തുടര്‍ന്ന് അത് നന്നാക്കുന്നതിന് വേണ്ടി ഒരുതരത്തിലും നടപടികളും സ്വീകരിക്കുന്നില്ലെന്നാണ് ഭരണസമിതിയുടെ ആരോപണം. റോഡ് നന്നാക്കുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഭരണസമിതിക്കും നാട്ടുകാര്‍ക്കും കമ്പനി നല്‍കുന്ന ഉറപ്പുകള്‍ നിരന്തരമായി ലംഘിക്കുകയാണ്. ഇതോടെയാണ് മേഘയ്‌ക്കെതിരെ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സമരവുമായി മുന്നോട്ട് വരുന്നത്. കമ്പനിയുടെ അനാസ്ഥയ്ക്കും കെടുംകാര്യമെതിരെ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാവിലെ 11 മണിക്ക് ഉപരോധസമരം സംഘടിപ്പിക്കും..

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page