കാസര്‍കോട്: കാസര്‍കോട്ടെ പ്രമുഖ കൊപ്ര വ്യാപാരി തളങ്കര കടവത്ത് ഉമ്പു മന്‍സിലില്‍ ടി.യു. അഹമ്മദ് ഹാജി(79) അന്തരിച്ചു. സി.പി.സി.ആര്‍.ഐയില്‍ നിന്നടക്കം തേങ്ങ ലേലത്തില്‍
അന്യസംസ്ഥാനങ്ങളിലേക്ക് കയറ്റി അയച്ചിരുന്നു. ഖബറടക്കം 4 മണിക്ക് മാലിക് ദീനാര്‍ പള്ളി അങ്കണത്തില്‍. ഭാര്യ: നഫീസ. മക്കള്‍: അമീര്‍ അഹമ്മദ്, മുനീര്‍ അഹമ്മദ്, നസീര്‍ അഹമ്മദ്, സമീറ, സാഹിറ, മുനീറ. മരുമക്കള്‍: സക്കീര്‍, ബഷീര്‍ സൈന്‍, ഡോ. ഷനാബ്, ഷമീമ, സറീന, ഫൗസിയ. സഹോദരങ്ങള്‍: അബ്ദുല്ല, ഷാഫി തളങ്കര, ഷരീഫ് പഞ്ചത്ത്, അഷ്റഫ്, ഫസല്‍, ഷൗക്കത്ത്, ഹാജിറ (മുന്‍ നഗരസഭാംഗം).







