കാസര്‍കോട്: മകളുടെ കൂട്ടുകാരിക്കു അശ്ലീല സന്ദേശം അയച്ച ആള്‍ക്കെതിരെ പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. സെബാസ്റ്റ്യന്‍ എന്നയാള്‍ക്കെതിരെയാണ് ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തത്.
പ്രതിയുടെ മകളും പരാതിക്കാരിയായ പെണ്‍കുട്ടിയും പത്താം ക്ലാസ്വിദ്യാര്‍ത്ഥിനികളാണ്.പ്രതിയും മകളും ഒരേ മൊബൈല്‍ ഫോണാണ് ഉപയോഗിക്കുന്നത്. ഇതുവഴിയാണ് പരാതിക്കാരിയുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ പ്രതിക്ക് ലഭിച്ചതെന്നു സംശയിക്കുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരികയുള്ളു.







