ഛർദിയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചു, പരിശോധനയിൽ ഗർഭിണി; 15 കാരിയുടെ സഹപാഠിക്കെതിരെ പോക്സോ കേസ്

കാസർകോട്: പീഡനത്തിനിരയായ 15 കാരി ഗർഭിണിയായ സംഭവത്തിൽ ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയിലെ 15 കാരനെതിരെ
പോക്സോ കേസെടുത്തു. ഛർദിയെ തുടർന്നാണ് വിദ്യാർത്ഥിനിയെ മാതാവ് കാസർകോട്ടെ ഒരു ആശുപത്രിയിലെത്തിച്ചത്. പരിശോധനയിൽ പെൺകുട്ടി ഒരുമാസം ഗർഭിണിയാണെന്ന് ഡോക്ടർ അറിയിച്ചു. പെൺകുട്ടിയുടെ പരാതിയിലാണ് ബേഡകം പൊലീസ് കേസെടുത്തത്. സ്റ്റേഷൻ പരിധിയിലെ ഒരു വാടക വീട്ടിൽ വച്ചാണ് പീഡനം നടന്നത്. പെൺകുട്ടിയുടെ അടുത്ത സുഹൃത്താണ് പ്രതി. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page