ഹൊസങ്കടി, അംഗഡിപ്പദവില്‍ യുവാവ് കുത്തേറ്റു മരിച്ച കേസ്; പ്രതി 24 മണിക്കൂറിനകം പിടിയില്‍, കസ്റ്റഡിയിലായത് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍

കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹൊസങ്കടി, അംഗഡിപ്പദവില്‍ യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതി 24 മണിക്കൂറിനകം പിടിയില്‍.കര്‍ണാടക, ദാവണഗരെ, ഹാരപ്പനഹള്ളിയിലെ രാംനായിക് എന്ന രമേശി(31)നെയാണ് മഞ്ചേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ എംവി വിഷ്ണു പ്രസാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. കൊലപാതകത്തിന് ശേഷം മംഗ്‌ളൂരു, പടീല്‍ എന്ന സ്ഥലത്തെത്തിയ പ്രതി നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടയിലാണ് ഇന്നലെ (ശനി) രാത്രി പൊലീസിന്റെ പിടിയിലായത്. പൊലീസ് സംഘത്തില്‍ എസ്‌ഐമാരായ ശബരീകൃഷ്ണന്‍, അര്‍ജുന്‍, സ്‌ക്വാഡ് അംഗങ്ങളായ സുധാകരന്‍, സജിത്ത്, രാജേഷ്, ജിനേഷ് എന്നിവരും ഉണ്ടായിരുന്നു.
നോര്‍ത്ത് കര്‍ണാടക ഹൊസപ്പേട്ട ലിംഗനായികഹള്ളി സ്വദേശിയും അംഗഡിപ്പദവില്‍ താമസിച്ച് കൂലിപ്പണിയെടുത്തുവരികയുമായിരുന്ന രമേശ (38) വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് കൊല്ലപ്പെട്ടത്. പ്രതിയായ രാം നായിക് എന്ന രമേശന്‍ താമസിക്കുന്ന അംഗഡിപ്പദവിലെ പഴയ ഇരുനില വീട്ടിലെ അടുക്കളയിലാണ് മൃതദേഹം കാണപ്പെട്ടത്. രമേശനും കൊല്ലപ്പെട്ട രാംനായികും സുഹൃത്തുക്കളാണ്. സംഭവ ദിവസം വൈകുന്നേരം ഇരുവരും അംഗഡിപ്പദവിലെ വാടക വീട്ടില്‍ വച്ച് മദ്യപിക്കുകയായിരുന്നു. ഇതിനിടയില്‍ പണമിടപാടിനെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് രമേശിനെ കുത്തിക്കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം രാംനായിക് സ്ഥലത്ത് നിന്ന് കടന്നു കളയുകയായിരുന്നു. വീട്ടിലെ മറ്റൊരു താമസക്കാരനായ കൃഷ്ണപ്പ എത്തിയപ്പോഴാണ് രമേശയെ അടുക്കളയില്‍ കൊല്ലപ്പെട്ട നിലയില്‍ ആദ്യം കണ്ടത്.
വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞ് കണ്ടെത്തി പിടികൂടിയത്.
കാസര്‍കോട് ജനറല്‍ ആശുപത്രിയിലാണ് രമേശയുടെ പോസ്റ്റുമോര്‍ട്ടം നടന്നത്. നെഞ്ചില്‍ ആഴത്തിലേറ്റ മുറിവാണ് മരണ കാരണമെന്നാണ് പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. മൃതദേഹം ബന്ധുക്കള്‍ ഏറ്റു വാങ്ങി നാട്ടിലേക്ക് കൊണ്ടു പോയി സംസ്‌കരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page