‘നഗ്‌നചിത്രങ്ങള്‍ വിറ്റത് പണം വാങ്ങി; പെണ്‍കുട്ടികളുടെ ഹോസ്റ്റലുകളിലെ ചിത്രങ്ങളും മൊബൈലില്‍, സഹായം നല്‍കിയവരെയും അന്വേഷിക്കുന്നു, ശ്രീഹരിയുടെ ഫോണില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍

കൊച്ചി: അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ഭാരത് മാതാ കോളേജിലെ രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥി ശ്രീഹരി അറസ്റ്റിലായി. ശ്രീഹരിയുടെ ഫോണില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലീസ് കണ്ടെത്തിയത്. പെണ്‍കുട്ടികളുടെയും അധ്യാപികമാരുടെയും അടക്കം ചിത്രങ്ങള്‍ പലപ്പോഴായി ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി. നഗ്‌നചിത്രങ്ങള്‍ ടെലഗ്രാം ഗ്രൂപ്പുകള്‍ വഴിയാണ് വിറ്റത്. പണം വാങ്ങി വിറ്റതിനുള്ള തെളിവുകളും വിദ്യാര്‍ത്ഥികള്‍ കണ്ടെത്തി. പകര്‍ത്തിയ ചിത്രങ്ങള്‍ ടെലഗ്രാം ചാറ്റിലേക്ക് അയച്ച് നല്‍കിയ ശേഷം മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ ടെലഗ്രാം ചാറ്റില്‍ തിരിച്ച് അയച്ച് കിട്ടുന്നതായിരുന്നു രീതി. ടീച്ചര്‍മാരുടെയും വിദ്യാര്‍ത്ഥികളുടെയും ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി പ്രത്യേക ഗ്രൂപ്പുകളും കണ്ടെത്തി. ക്ലാസ്മുറിയില്‍ ടീച്ചര്‍മാര്‍ പഠിപ്പിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയാണ് മോര്‍ഫിങ് നടന്നത്. ഹോസ്റ്റലില്‍ നിന്നും ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നു. ശ്രീഹരിയുടെ ഗ്യാലറിയില്‍ ഗേള്‍സ് ഹോസ്റ്റല്‍ റൂം ദൃശ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ കണ്ടെത്തി.
ഇതിന് വിദ്യാര്‍ഥിനികളുടെ സഹായം ലഭിച്ചോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന സംശയവും പൊലീസിനുണ്ട്. കോളേജില്‍ പഠിക്കുന്ന ചില വിദ്യാര്‍ത്ഥികള്‍ക്ക് പങ്കുണ്ടെന്നാണ് അവര്‍ സംശയിക്കുന്നത്. ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ടെലിഗ്രാം, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും വിവിധ ഗ്രൂപ്പുകളിലൂടെയും പ്രചരിപ്പിക്കുകയായിരുന്നുവെന്ന് എഫ്‌ഐആറില്‍ പറയുന്നു. 2025 ഡിസംബര്‍ മുതല്‍ ഇയാള്‍ ഇത്തരത്തില്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ചു വരികയായിരുന്നു. അതേസമയം ശ്രീഹരിയുടെ മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കും. അറസ്റ്റിലായ ശ്രീഹരിയെ ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page