പിലിക്കോട് എരവിലിലെ മുന്‍ ജയില്‍ ഹെഡ് വാര്‍ഡര്‍ എന്‍.പി ശ്രീധരന്‍ നമ്പി അന്തരിച്ചു

ചെറുവത്തൂര്‍: പിലിക്കോട് എരവിലിലെ മുന്‍ ജയില്‍ ഹെഡ് വാര്‍ഡര്‍ എന്‍.പി ശ്രീധരന്‍ നമ്പി(81) അന്തരിച്ചുജയില്‍ വകുപ്പിന്റെ ഔദ്യോഗിക അന്ത്യോപചാരത്തിന് ശേഷം ഉച്ചയ്ക്ക് 2 മണിക്ക് സംസ്‌കാരം നടക്കും. പുത്തിലോട്ട് മാപ്പിടച്ചേരി ക്ഷേത്രം മന്നന്‍ ആണ്. പരേതരായ കൊട്ടുക്കര മാധവന്‍ നമ്പിയുടെയും, എന്‍.പി സരസ്വതി അമ്മയുടെയും മകനാണ്. ഭാര്യ: പി. വി പത്മാവതി. മക്കള്‍: പി.വി ശ്രീലത, പി.വി സിന്ധു. മരുമക്കള്‍: പി. വേണുഗോപാലന്‍ നായര്‍, പടിഞ്ഞാറ്റം കൊവ്വല്‍, സി ഗംഗാധരന്‍ നായര്‍(കുണ്ടുവാടി). സഹോദരങ്ങള്‍: എന്‍.പി നാരായണി അമ്മ, …

വ്യാപാരിയെ പട്ടാപ്പകല്‍ വെടിവെച്ചു കൊല്ലാന്‍ ശ്രമം; 16 കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍, കാര്‍ കസ്റ്റഡിയില്‍

കാസര്‍കോട്: മഞ്ചേശ്വരം, മിയാപ്പദവ്, ബട്ടിപ്പദവില്‍ വ്യാപാരിയെ പട്ടാപ്പകല്‍ കടയില്‍ കയറി വെടി വച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മിയാപ്പദവിലെ റഹീമി(32)നെയാണ് ജില്ലാ പൊലീസ് മേധാവി പി. നിധിന്‍രാജ്, എഎസ്പി അശോക് അച്യുത് എന്നിവരുടെ മേല്‍നോട്ടത്തില്‍ മഞ്ചേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ എംവി വിഷ്ണുപ്രസാദും സംഘവും അറസ്റ്റു ചെയ്തത്. റഹിമിനെതിരെ കേരളം, കര്‍ണാടക സംസ്ഥാനങ്ങളിലായി 16ല്‍പ്പരം കേസുകള്‍ ഉള്ളതായി പൊലീസ് പറഞ്ഞു. കേസിലെ മറ്റൊരു പ്രതിയായ കുളൂര്‍, ചിഗുര്‍പദെ കുന്നില്‍ ഹൗസില്‍ മുഹമ്മദ് സഫ് വാന്‍ …

ഉണ്ണിക്കണ്ണന്മാരെ വരവേല്‍ക്കാന്‍ നാടൊരുങ്ങി; വൈകീട്ട് നാടും നഗരവും അമ്പാടിയാകും

കാസര്‍കോട്: ഇന്ന് ശ്രീകൃഷ്ണ ജയന്തി. സംസ്ഥാനത്തെ ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളും വഴിപാടുകളും പുലര്‍ച്ചെ മുതല്‍ ആരംഭിച്ചു. ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ശോഭായാത്രകളും വിവിധ പരിപാടികളും സംഘടിപ്പിക്കും. വൈകിട്ട് നടക്കുന്ന ശോഭായാത്രകളില്‍ ആയിരക്കണക്കിന് ഉണ്ണിക്കണ്ണന്മാര്‍ അണിനിരക്കും. കാസര്‍കോട് ജില്ലയില്‍ തൃക്കരിപ്പൂര്‍, നീലേശ്വരം, കാഞ്ഞങ്ങാട്, ഉദുമ, കാസര്‍കോട്, മുളിയാര്‍ ബോവിക്കാനം, പാണത്തൂര്‍, വെള്ളരിക്കുണ്ട്, മാവിലാക്കടപ്പുറം, തൈക്കടപ്പുറം തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ശോഭായാത്രകള്‍ നടക്കും. അമ്പാടിയില്‍ കളിച്ചും കുസൃതി കാട്ടിയും വളര്‍ന്ന ഉണ്ണിക്കണ്ണനെയും ഗോപികമാരുടെയും അനുസ്മരിച്ച് ശ്രീകൃഷ്ണ വേഷധാരികളായ ബാലികാബാലന്മാര്‍ മഹാശോഭായാത്രയില്‍ …

പരപ്പ, ബിരിക്കുളം സ്വദേശിനിയായ നഴ്‌സ് റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍

കാസര്‍കോട്: വെള്ളരിക്കുണ്ട്, പരപ്പ സ്വദേശിനിയായ നഴ്‌സിനെ സൗദി അറേബ്യയിലെ റിയാദില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബിരിക്കുളത്തെ രതീഷിന്റെ ഭാര്യ ചിപ്പി (36)ആണ് നദീമിലെ താമസ സ്ഥലത്ത് മരിച്ചത്. മൂന്നു വര്‍ഷമായി നദീമിലെ സ്വകാര്യ ക്ലിനിക്കില്‍ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു. നേരത്തെ കാഞ്ഞങ്ങാട്ടെ സ്വകാര്യ മെഡിക്കല്‍ സ്ഥാപനത്തിലും ജോലി ചെയ്തിട്ടുണ്ട്.ചിപ്പിയുടെ മരണ വിവരമറിഞ്ഞ് സൗത്ത് ആഫ്രിക്കയില്‍ പ്രവാസിയായ ഭര്‍ത്താവ് രതീഷ് നാട്ടിലെത്തിയിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുന്നു. പരേതനായ കരിപ്പാടകത്ത് മധു-സീത ദമ്പതികളുടെ മകളാണ്. മക്കള്‍: …

പനയാല്‍,ബട്ടത്തൂരിലെ 22കാരിയെ കാണാതായി

കാസര്‍കോട്: ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പനയാല്‍, ബട്ടത്തൂരിലെ 22കാരിയെ കാണാതായി. പൂവന്‍ഞ്ചാലിലെ ആരതി (22)യെ ആണ് കാണാതായത്. മാതാവ് നല്‍കിയ പരാതിയില്‍ ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ആഗസ്ത് 31 വീട്ടില്‍ നിന്ന് പോയ ശേഷം തിരികെ എത്തിയിട്ടില്ലെന്നു മാതാവ് നല്‍കിയ പരാതിയില്‍ പറഞ്ഞു. തിരികെ വരുമെന്ന് കരുതിയാണ് പരാതി നല്‍കാന്‍ വൈകിയതെന്നു കൂട്ടിച്ചേര്‍ത്തു. അതേ സമയം പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവതി കോഴിക്കോട്ട് ഉണ്ടെന്ന സൂചന ലഭിച്ചു.

ചിറ്റാരിക്കാൽ നെല്ലിക്കാമലയിലെ ശരത് ചന്ദ്രൻ അന്തരിച്ചു

വെള്ളരിക്കുണ്ട്: നെല്ലിക്കാ മലയിലെ പുതിയടുത്ത് ശരത്ചന്ദ്രൻ (13) അന്തരിച്ചു. തോമാപുരം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം തരം വിദ്യാർത്ഥിയായിരുന്നു. പുതിയടുത്ത് ചന്ദ്രന്റെയും രേഖയുടെയും മകനാണ്. സന്ധ്യ, ചന്ദ്രിക എന്നിവർ സഹോദരങ്ങളാണ്.

‘ഞങ്ങളാരും സ്ത്രീകളെ കുഴിച്ചുമൂടുന്നവരല്ല, അവര്‍ക്ക് രണ്ടാം സ്ഥാനം നല്‍കിയെന്നു പറയുന്നത് ശരിയല്ല’; വിവാദത്തില്‍ മറുപടിയുമായി കാന്തപുരം

കോഴിക്കോട്: സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ വിശദീകരണവുമായി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍. സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാമെന്നും സ്ത്രീകള്‍ക്ക് രണ്ടാം സ്ഥാനം നല്‍കിയെന്ന് പറയുന്നത് ശരിയല്ലെന്നും കാന്തപുരം പറഞ്ഞു. തൃശൂരിലെ ജില്ലാ മിലാദ് സമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മര്‍ക്കസില്‍ പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും പ്രത്യേകം വിദ്യാലയങ്ങള്‍ നടത്തുന്നുണ്ടെന്നും കാന്തപുരം പറഞ്ഞു. കൂടാതെ യത്തീം മക്കളായ പെണ്‍കുട്ടികള്‍ക്കായും നിരവധി സ്ഥാപനങ്ങള്‍ മര്‍ക്കസിലുണ്ട്. അവര്‍ അവിടെ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. സ്ത്രീകളെ കുഴിച്ചുമൂടുന്നവരല്ല ഞങ്ങളാരും. അങ്ങനെ കുഴിച്ച് മൂടണമെന്ന് പറയുന്നവരുമല്ല …

യാത്രയ്ക്കിടെ ട്രെയിനിലെ ഫാന്‍ പൊട്ടിവീണ് യാത്രക്കാരിക്ക് പരിക്കേറ്റു

കണ്ണൂര്‍: യാത്രയ്ക്കിടെ ട്രെയിനിലെ ഫാന്‍ പൊട്ടി വീണ് യാത്രക്കാരിക്ക് പരിക്കേറ്റു. ചെന്നൈ സെന്‍ട്രല്‍ – മംഗളൂരു സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ (12686) വ്യാഴാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമെത്തിയപ്പോഴാണ് എസ് 3 കോച്ചില്‍ അപകടം ഉണ്ടായത്. മംഗളൂരുവിൽ നിന്ന് പുറപ്പെടുമ്പോള്‍ തന്നെ കോച്ചിലെ ഫാന്‍ പൊട്ടിത്തൂങ്ങിയ നിലയിലായിരുന്നുവെന്നു പറയുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തി റെയില്‍വേ അധികൃതര്‍ക്ക് പരാതി നല്‍കിയിരുവെന്ന് യാത്രക്കാർ പറയുന്നു. എന്നാൽ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും യാത്രക്കാര്‍ ആരോപിച്ചു. യാത്രയ്ക്കിടെ ഫാന്‍ …

ഇന്നത്തെ പ്രധാന വാർത്തകൾ

അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലേക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളിലും കള്ളപ്പണ ഇടപാടുകളിലും അന്വേഷണം നടത്താൻ ആഭ്യന്തര വകുപ്പ് പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തി. ​മന്ത്രി വീണ ജോർജിനെ ആക്രമിച്ചെന്ന കേസിന്റെ പു നരന്വേഷണത്തിനു 8 അംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. തൃക്കാക്കരയിലെ കോളേജിൽ അധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ വിദ്യാർത്ഥി പോലീസ് കസ്റ്റഡിയിൽ. ​​ലഹരി വേട്ട: പ്രയാഗ്‌രാജിലെ വ്യാജ ലഹരി നിർമാണ യൂണിറ്റിൽ നിന്ന് 100 കോടി രൂപയുടെ രാസലഹരി …