കാസര്‍കോട്: ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പനയാല്‍, ബട്ടത്തൂരിലെ 22കാരിയെ കാണാതായി. പൂവന്‍ഞ്ചാലിലെ ആരതി (22)യെ ആണ് കാണാതായത്. മാതാവ് നല്‍കിയ പരാതിയില്‍ ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ആഗസ്ത് 31 വീട്ടില്‍ നിന്ന് പോയ ശേഷം തിരികെ എത്തിയിട്ടില്ലെന്നു മാതാവ് നല്‍കിയ പരാതിയില്‍ പറഞ്ഞു. തിരികെ വരുമെന്ന് കരുതിയാണ് പരാതി നല്‍കാന്‍ വൈകിയതെന്നു കൂട്ടിച്ചേര്‍ത്തു. അതേ സമയം പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവതി കോഴിക്കോട്ട് ഉണ്ടെന്ന സൂചന ലഭിച്ചു.







