9 ദിവസങ്ങള്‍ക്കുശേഷം തുരങ്കത്തിനുള്ളില്‍നിന്ന് ശബ്ദം, നേപ്പാള്‍ പ്രളയത്തില്‍പെട്ട രണ്ടുപേരെ രക്ഷപ്പെടുത്തി

കാഠ്മണ്ഡു: നേപ്പാളിനെ നടുക്കിയ മിന്നല്‍ പ്രളയത്തില്‍ പെട്ട രണ്ടുപേരെ 9 ദിവസത്തിന് ശേഷം രക്ഷപ്പെട്ടുത്തി. ത്രിശൂലി 3എ വൈദ്യുത നിലയത്തില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്കാണ് പുതുജന്മം ലഭിച്ചത്. തുരങ്കത്തില്‍നിന്ന് ശബ്ദംകേട്ടത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേരുടെ ജീവന്‍ രക്ഷിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞത്. മെക്കാനിക്കല്‍ ഫോര്‍മാന്‍ സഞ്ചയ് സാഹായ്, സൂപ്പര്‍ വൈസര്‍ കബീര്‍ മഹാര്‍ജന്‍ എന്നിവരെയാണ് സൈന്യം രക്ഷപ്പെടുത്തിയത്. ഇവരെ സൈനീക ആശുപത്രിയിലെത്തിച്ചു. തുരങ്കത്തിലെ 170 മീറ്റര്‍ ഉള്ളിലാണ് ഇവര്‍ കുടുങ്ങിക്കിടന്നത്. ഇരുവരുടെയും കൈകള്‍ക്കും കാലുകള്‍ക്കും പരിക്കേറ്റിരുന്നു. ടണലില്‍ ഇനിയും ആളുകള്‍ കുടുങ്ങി കിടക്കുന്നുണ്ടെന്ന വിവരം രക്ഷാപ്രവര്‍ത്തകര്‍ക്ക് ലഭിച്ചതിനെ തുടര്‍ന്ന് തെരച്ചില്‍ തുടരുകയാണെന്നു അധികൃതര്‍ അറിയിച്ചു. ഇതുവരെ രക്ഷാപ്രവര്‍ത്തകര്‍ 270 ലധികം പേരെ രക്ഷപ്പെടുത്തി. ഏകദേശം 900 വൈദ്യുത തൊഴിലാളികളെ കാണാതായിട്ടുണ്ട്; ഇതില്‍ 500-ഓളം പേര്‍ തുരങ്കങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് കരുതുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page