വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ ടി. നാരായണന് ഡിവൈ.എസ് പിയായി സ്ഥാനക്കയറ്റം; പുതിയ നിയമനം ക്രൈംബ്രാഞ്ചില്‍

കാസര്‍കോട്: കാസര്‍കോട് വിജിലന്‍സ് ആന്റ് ആന്റ് കറപ്ഷന്‍ ബ്യൂറോയിലെ ഇന്‍സ്‌പെക്ടര്‍ ടി. നാരായണന് ഡിവൈ.എസ്പിയായി സ്ഥാനക്കയറ്റം. കണ്ണൂര്‍ ക്രൈംബ്രാഞ്ചിലാണ് പുതിയ നിയമനം. പയ്യന്നൂര്‍, കൈതപ്രം സ്വദേശിയായ നാരായണന്‍ കാസര്‍കോട് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ എസ്‌ഐ, ഇന്‍സ്‌പെക്ടര്‍ തസ്തികകളില്‍ ജോലി നോക്കിയിട്ടുണ്ട്. പ്രമാദമായ നിരവധി കേസുകളുടെ അന്വേഷണത്തിന് നിര്‍ണ്ണായക പങ്കു വഹിച്ചിട്ടുണ്ട്. അന്വേഷണ മികവ് പരിഗണിച്ച് മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ ലഭിച്ചിട്ടുണ്ട്. ദീര്‍ഘകാലം റിപ്പബ്ലിക്- സ്വാതന്ത്ര്യദിന പരേഡുകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് ടി. നാരായണൻ ആയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page